ശബരിമല സീസൺ: മി​നി​പ​ന്പ​യി​ലെ വ്യാ​പാ​രി​ക​ൾ പ്ര​തീ​ക്ഷ​യി​ൽ
Wednesday, November 20, 2019 10:46 PM IST
വ​ട​ക്ക​ഞ്ചേ​രി: ശ​ബ​രി​മ​ല സീ​സ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ മി​നി പ​ന്പ എ​ന്ന​റി​യ​പ്പെ​ടു​ന്ന മം​ഗ​ലം​പാ​ല​ത്തെ വ്യാ​പാ​രി​ക​ൾ ഇ​ക്കു​റി പ്ര​തീ​ക്ഷ​യി​ൽ. ശ​ബ​രി​മ​ല​യി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ത്തു​മെ​ന്നാ​ണ് നേ​ന്ത്ര​ക്കാ​യ ചി​പ്സി​നു പേ​രു​കേ​ട്ട മം​ഗ​ലം​പാ​ല​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ക​ട​ക​ൾ നി​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​യ​ൽ​സം​സ്ഥാ​ന തീ​ർ​ഥാ​ട​ക​ർ മം​ഗ​ലം​പാ​ല​ത്ത് വാ​ഹ​നം നി​ർ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​തെ പോ​കി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ചി​പ്സി​നു​ള്ള വി​ല​ക്കു​റ​വാ​ണ് തീ​ർ​ഥാ​ട​ക​രെ ഇ​വി​ടേ​യ്ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഒ​രു​കി​ലോ ചി​പ്സി​ന് നി​ല​വി​ൽ 130 മു​ത​ൽ 140 രൂ​പ വ​രെ​യാ​ണ് വി​ല. നാ​ട​ൻ വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ത്ത ചി​പ്സി​ന്‍റെ വി​ല ഇ​തി​ന്‍റെ ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ്.

നി​റ​യെ തീ​ർ​ഥാ​ട​ക​രു​മാ​യി ഒ​രു ബ​സ് എ​ത്തി​യാ​ൽ 250 കി​ലോ​മു​ത​ൽ 300 കി​ലോ​വ​രെ ചി​പ്സ് വാ​ങ്ങും. നാ​ട്ടി​ലെ അ​യ​ൽ​ക്കാ​ർ​ക്കും സു​ഹൃ​ത്ത​ക്ക​ൾ​ക്കു​മെ​ല്ലാം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് കൈ​മാ​റു​ക ചി​പ്സ് പാ​യ്ക്ക​റ്റു​ക​ളാ​ണ്. ചി​പ്സി​നൊ​പ്പം ചെ​ല​വു​ള്ള ഇ​ന​മാ​ണ് ഹ​ലു​വ. അ​ന്യ​സം​സ്ഥാ​ന​ത്തു​ള​ള​വ​ർ​ക്ക് ഹ​ലു​വ ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ മു​ത​ൽ മം​ഗ​ലം​പാ​ലം വ​രെ 48 വ​ലി​യ ചി​പ്സ് ക​ട​ക​ളു​ണ്ട്. ചെ​റി​യ ക​ട​ക​ൾ വേ​റെ​യു​മു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് ആ​രം​ഭി​ക്കും​മു​ന്പേ ക​ട​ക​ളി​ലെ​ല്ലാം ചി​പ്സ് പാ​യ്ക്ക​റ്റു​ക​ൾ റെ​ഡി​യാ​യി. വൈ​ദ്യു​തി ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ൽ ക​ട​ക​ൾ മോ​ടി​പി​ടി​പ്പി​ച്ചു പു​തി​യ സീ​സ​ണി​നാ​യി മം​ഗ​ലം​പാ​ലം ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് മം​ഗ​ലം​പാ​ല​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റു​ണ്ടെ​ങ്കി​ലും ഇ​വി​ടെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​കു​ന്ന ഹോം​ഗാ​ർ​ഡി​ന് ഇ​രി​ക്കാ​നി​ട​മി​ല്ല. ക​ട​ക്കാ​രു​ടെ കാ​രു​ണ്യ​ത്തി​ൽ ക​ട​യ്ക്കു മു​ന്നി​ലോ മ​റ്റോ വേ​ണം വി​ശ്ര​മി​ക്കാ​ൻ. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ഇ​വി​ടെ താ​ത്കാ​ലി​ക ഷെ​ഡ് നി​ർ​മി​ക്കാ​റു​ണ്ട്. കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന കേ​ന്ദ്ര​മാ​യ​തി​നാ​ൽ ര​ണ്ടി​ൽ കൂ​ടു​ത​ൽ ഹോം​ഗാ​ർ​ഡി​നെ​യെ​ങ്കി​ലും ഇ​വി​ടേ​യ്ക്ക് നി​യോ​ഗി​ക്കേ​ണ്ടി​വ​രും.