കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടാ​ൻ ക​ർ​ഷ​ക​ർ സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: കാ​ർ​ഷി​ക സെ​മി​നാ​ർ
Tuesday, November 19, 2019 11:38 PM IST
പാ​ല​ക്കാ​ട്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് കൃ​ഷി​യി​ൽ അ​വ​ലം​ബി​ക്കേ​ണ്ട പു​തി​യ മാ​ർ​ഗ​ങ്ങ​ൾ പ്ര​തി​പാ​ദി​ച്ച് പു​തു​ശേ​രി എ​സ് കെഎം ഹാ​ളി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ ന​ട​ത്തി. കാ​ർ​ഷി​ക വി​ക​സ​ന, ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല പ്രീ ​വൈ​ഗ​യും പ്ര​കൃ​തി​കൃ​ഷി​യെ അ​ധി​ക​രി​ച്ചു​ള്ള സം​വാ​ദ​വും സം​യോ​ജി​പ്പി​ച്ചു​ള്ള ശി​ല്പ​ശാ​ല​യും പു​തു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​പാ​ടി​യി​ൽ മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സി ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. കീ​ട​ങ്ങ​ളു​ടെ ആ​ക്ര​മ​ണം, രോ​ഗ​ങ്ങ​ൾ, കു​റ​ഞ്ഞ വി​ള​വ് എ​ന്നി​വ​യാ​യി​രു​ന്നു കാ​ർ​ഷി​ക മേ​ഖ​ല മു​ന്പ് അ​ഭി​മു​ഖീ​ക​രി​ച്ചി​രു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ. അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള വി​ത്തി​ന​ങ്ങ​ളു​ടെ ക​ണ്ടു​പി​ടി​ത്തം, ചെ​ല​വു​കു​റ​ഞ്ഞ കീ​ട​രോ​ഗ നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ, വ​ള​പ്ര​യോ​ഗം എ​ന്നി​വ​യി​ലൂ​ടെ ഈ ​പ്ര​ശ്ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞു.

അ​തേ​സ​മ​യം ര​ണ്ടു​വ​ർ​ഷ​മാ​യി ക​ർ​ഷ​ക സ​മൂ​ഹം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്താ​ൽ കാ​ർ​ഷി​ക​വി​ള​ക​ളു​ടെ ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ​വും വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​ൻ മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യ​ണ​മെ​ന്ന് സെ​മി​നാ​ർ വ്യ​ക്ത​മാ​ക്കി.

നാ​ണ്യ​വി​ള​ക​ളെ​ക്കാ​ൾ ഭ​ക്ഷ്യ​വി​ള​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ല്കു​ന്ന ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള നെ​ല്ല്, പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക ഉ​ത്പ​ന്ന സം​രം​ഭ​ക​ർ​ക്കും വൈ​ഗ​മേ​ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ന​ല്കു​ന്ന​തെ​ന്ന് കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.ക​ർ​ഷ​ക​നാ​യ അ​യി​ലൂ​ർ മ​ത്താ​യി എം.​മാ​ത്യു ചെ​ല​വി​ല്ലാ കൃ​ഷി​യെ​ക്കു​റി​ച്ചും സൂ​ഷ്മ​മൂ​ല​ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും വി​വ​രി​ച്ചു.

വി​പ​ണി​മൂ​ല്യ​ത്തേ​ക്കാ​ൾ ക​ർ​ഷ​ക​ർ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​മേ·​ക്ക് പ്രാ​ധാ​ന്യം ന​ല്ക​ണ​മെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യും വ​രും​ത​ല​മു​റ​യ്ക്കാ​യും കൃ​ഷി​യെ ക​രു​തി വ​യ്ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.പ​ഴം പ​ച്ച​ക്ക​റി സം​സ്ക​ര​ണ​ത്തി​ലൂ​ടെ സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ക​രാ​കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് റി​ട്ട​യേ​ഡ് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ വി.​എ​സ്.​റോ​യ് വി​ശ​ദീ​ക​രി​ച്ചു.