മ​ല​ന്പു​ഴ: ഇ​ട​തു​ക​ര ക​നാ​ൽ ഇ​ന്ന് തു​റ​ക്കും
Tuesday, November 19, 2019 11:34 PM IST
മ​ല​ന്പു​ഴ: ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ഇ​ട​തു​ക​ര ക​നാ​ലി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം ഇ​ന്നു​രാ​വി​ലെ 11 മു​ത​ൽ തു​ട​ങ്ങും. ഇ​ട​തു​ക​ര ക​നാ​ലി​ലൂ​ടെ 2020 ഫെ​ബ്രു​വ​രി 28 വ​രെ ഇ​ട​വേ​ള​യോ​ടു കൂ​ടി​യും വ​ല​തു​ക​ര ക​നാ​ലി​ലൂ​ടെ ഇ​ട​വേ​ള​യി​ല്ലാ​തെ ന​വം​ബ​ർ 24 മു​ത​ൽ 2020 ഫെ​ബ്രു​വ​രി 28 വ​രെ ജ​ല​വി​ത​ര​ണം ന​ട​ത്താ​നു​മാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. ജ​ല​വി​ത​ര​ണ ക​ല​ണ്ട​ർ അ​നു​സ​രി​ച്ച് കൃ​ഷി​രീ​തി അ​വ​ലം​ബി​ക്ക​ണ​മെ​ന്നും ക​നാ​ലി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

പോ​ത്തു​ണ്ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ജ​ല​വി​ത​ര​ണം 22 നു ​തു​ട​ങ്ങി ഇ​ട​വേ​ള​ക​ളോ​ടെ 2020 ഫെ​ബ്രു​വ​രി 26 വ​രെ തു​ട​രു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.