ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ത​ല​യി​ടി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, November 18, 2019 11:39 PM IST
ചി​റ്റൂ​ർ: ബ​സ് യാ​ത്ര​ക്കി​ടെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ത​ല​യി​ടി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു. ത​ത്ത​മം​ഗ​ലം ഇ​ട​യ​ർ തെ​രു​വി​ൽ അ​ധ്യാ​പ​ക​നാ​യ ശ​ശി​കു​മാ​റി​ന്‍റെ മ​ക​ൻ ഹ​രി​ശ​ങ്ക​ർ (18) ആ​ണ് മരിച്ചത്.

ചി​റ്റൂ​ർ ബോ​യ്സ് സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ഹ​രി​ശ​ങ്ക​ർ സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് ബ​സി​ൽ വ​രു​ന്ന​തി​നി​ടെ അ​ന്പാ​ട്ടു പാ​ള​യ​ത്തുവച്ചാ​ണ് ത​ല ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലിടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഉ​ട​ൻ വി​ദ്യാ​ർ​ഥിയെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

ചി​റ്റൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തും. കൊ​ടു​വാ​യൂ​ർ റ​ജി​സ്റ്റ​ർ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യ ജ്യോ​തി​യാ​ണ് അ​മ്മ. സ​ഹോ​ദ​രി: ശ്രു​തി പ്രി​യ (എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥിനി)