ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം
Monday, November 18, 2019 11:03 PM IST
ആ​ല​ത്തൂ​ർ: വാ​ക്കോ​ട്-​ആ​ല​ത്തൂ​ർ റോ​ഡി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.
വാ​ഴ​ക്കോ​ട്-​ആ​ല​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ പാ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പൂ​ർ​ണ​മാ​യും ക​ഴ​നി-​പ​ഴ​ന്പാ​ല​ക്കോ​ട് റോ​ഡി​ൽ ഇ​ന്നു​കൂ​ടി ഭാ​ഗി​ക​മാ​യും ഗ​താ​ഗ​തം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് സെ​ക്്ഷ​ൻ ആ​ല​ത്തൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
ആ​ല​ത്തൂ​ർ-​പാ​ടൂ​ർ-​പ​ഴ​യ​ന്നൂ​ർ വ​ഴി​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ഴ​നി​ചു​ങ്കം- വാ​വു​ള്ള്യാ​പു​രം-​അ​ത്തി​പ്പൊ​റ്റ-​ത​രൂ​ർ​പ​ള്ളി-​തോ​ണി​ക്ക​ട​വ് വ​ഴി​യോ ഇ​ര​ട്ട​ക്കു​ളം- തെ​ന്നി​ലാ​പു​രം-​പു​ളി​ങ്കൂ​ട്ടം- മ​ഞ്ഞ​പ്ര-​തോ​ണി​ക്ക​ട​വ് വ​ഴി​യോ പോ​ക​ണം.
പ​ഴ​ന്പാ​ല​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും ആ​ല​ത്തൂ​രി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ഴ​നി​ചു​ങ്കം ജം​ഗ്ഷ​ൻ ഒ​ഴി​വാ​ക്കി അ​ത്തി​പ്പൊ​റ്റ പാ​ലം-​തോ​ടു​കാ​ട്-​പ​ത്ത​നാ​പു​രം-​കാ​വ​ശേ​രി വ​ട​ക്കേ​ന​ട വ​ഴി പോ​ക​ണം.
ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ല്ലേ​പ്പു​ള്ളി-​ഇ​ട​മ​ല​ക്കാ​ട്-​ക​നാ​ൽ​ബ​ണ്ട് റോ​ഡ്- തെ​ന്നി​ലാ​പു​രം വ​ഴി​യും പോ​ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.