മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും പ​തി​വാ​ക്കി​യ മൂ​ന്നു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി
Monday, November 18, 2019 11:03 PM IST
കോ​യ​ന്പ​ത്തൂ​ർ: മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും പ​തി​വാ​ക്കി​യ മൂ​ന്നു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. സു​ഗു​ണാ​പു​രം നി​സാ​ർ (23), പീ​ർ മു​ഹ​മ്മ​ദ് (26), ര​ഞ്ജി​ത് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പ​ട്രോ​ളിം​ഗി​നി​ടെ മ​ഞ്ജി​പ്പ​ള്ളം പാ​ല​ത്തി​നു കീ​ഴി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നി​രു​ന്ന മൂ​ന്നു​പേ​രെ​യും ഇ​ൻ​സ്പെ​ക്ട​ർ മോ​ഹ​ൻ​രാ​ജ്, എ​സ്ഐ ക​ന​ക​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ്ടാ​ക്ക​ളാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.
കു​നി​യ​മു​ത്തൂ​ർ, കോ​വൈ​പു​തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്നി​ട്ടു​ള്ള പ​ല മോ​ഷ​ണ​ങ്ങ​ൾ​ക്കും പി​ടി​ച്ചു​പ​റി​ക​ൾ​ക്കും പി​ന്നി​ൽ ഇ​വ​രാ​ണെ​ന്ന്
തി​രി​ച്ച​റി​ഞ്ഞ​തോ​ടെ മൂ​ന്നു​പേ​രെ​യും അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

പാ​ൻ​മ​സാ​ല സൂ​ക്ഷി​ച്ച
ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

കോ​യ​ന്പ​ത്തൂ​ർ: ചി​ല്ല​റ വ്യാ​പാ​രി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി പാ​ൻ​മ​സാ​ല സൂ​ക്ഷി​ച്ച ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തോ​മ​സ് സ്ട്രീ​റ്റി​ലെ ഹ​രി​യ​ൻ മാ​ർ​ക്ക​റ്റിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ തോ​മ​സ് വീ​ഥി യു​വ​രാ​ജ് (24), രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ദി​നേ​ശ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
വെ​റൈ​റ്റി ഹാ​ൾ റോ​ഡ് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​രു​ടെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും പാ​ൻ​മ​സാ​ല​യു​ൾ​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രി​ൽ​നി​ന്നും പാ​ൻ​മ​സാ​ല വാ​ങ്ങു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​പ്പ​റ​റി​യു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു തു​ട​ങ്ങി.