പാലക്കാട് ടൗണിലെ എസ്കലേറ്റർ നിർമാണം പൂർത്തിയാക്കണമെന്ന് വ്യാ​പാ​രികൾ
Monday, November 18, 2019 11:02 PM IST
പാ​ല​ക്കാ​ട്: ജി​ബി റോ​ഡി​ലെ​യും മാ​ർ​ക്ക​റ്റ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന എ​സ്ക​ലേ​റ്റ​ർ സം​വി​ധാ​നം നി​ർ​മാ​ണം തു​ട​ങ്ങി നാ​ളു​ക​ളാ​യി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. റോ​ഡ് റെ​യി​ൽ​വേ മ​തി​ൽ​കെ​ട്ടി അ​ട​ച്ചു​പൂ​ട്ടി​യ​തി​നു​ശേ​ഷം പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​നി​സി​പ്പാ​ലി​റ്റി മു​ൻ​കൈ​യെ​ടു​ത്ത് എ​സ്ക​ലേ​റ്റ​ർ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് പ്ര​തീക്ഷ​യോ​ടെ​യാ​ണ് എല്ലാവരും കാ​ണു​ന്ന​ത്. ഇ​നി​യും നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ വൈ​കി​യാ​ൽ വ്യാ​പാ​രി​ക​ളു​ടെ നി​ല​നി​ല്പ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​മെ​ന്ന​തി​നാ​ൽ പ​ദ്ധ​തി എ​ത്ര​യും​വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മ​ഴ പെ​യ്താ​ൽ മാ​ർ​ക്ക​റ്റ് റോ​ഡ് ബി​ഒ​സി റോ​ഡ് ഭാ​ഗ​ത്തു വെ​ള്ളം ഉ​യ​ർ​ന്നു​പൊ​ങ്ങി പ്ര​ദേ​ശ​ത്തെ ക​ട​ക​ൾ​ക്കു​ള്ളി​ൽ വെ​ള്ളം​ക​യ​റി വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഡ്രെ​യി​നേ​ജ് നി​ർ​മാ​ണം ഇ​തി​നു പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു.
എ​ത്ര​യും​വേ​ഗം ഡ്രെ​യി​നേ​ജ് വ​ർ​ക്ക് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും റോ​ഡി​നു താ​ഴ്ച​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കു​ന്ന ത​ര​ത്തി​ൽ റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​നും പൊ​ട്ടി​പൊ​ളി​ഞ്ഞ ബി​ഒ​സി റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്നും ഞ​ങ്ങ​ൾ ആ​വ​ശ്യ​മു​യ​ർ​ന്നു.
മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം ബ​ല​ക്ഷ​യം കാ​ര​ണം പൊ​ളി​ച്ചു​മാ​റ്റി അ​വി​ടെ​നി​ന്നും കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട വ്യാ​പാ​രി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​പ്പോ​ൾ തൊ​ഴി​ൽ​ര​ഹി​ത​രും പ​ട്ടി​ണി​യി​ലു​മാ​ണ്. എ​ത്ര​യും​വേ​ഗം പു​ന​ര​ധി​വാ​സം ഏ​ർ​പ്പാ​ടാ​ക്ക​ണ​മെ​ന്നും ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ക​ട​മു​റി​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു.
കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പ​ല ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ വ​രാ​തെ സ​മൂ​ഹ​ത്തെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. ബ​സു​കാ​രു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​കൊ​ണ്ട് എ​ല്ലാ ബ​സു​ക​ളു​ടെ​യും സാ​ന്നി​ധ്യം മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ൽ വ​രു​മെ​ന്ന ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ർ​ക്ക​റ്റ് റോ​ഡ് പ​രി​സ​ര​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​സിം​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി.​ചു​ങ്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മീ​ള ശ​ശി​ധ​ര​ൻ, എ​സ്.​കൃ​ഷ്ണ​കു​മാ​ർ, രാ​ജേ​ശ്വ​രി, പി.​എം.​എ.​ഹ​ബീ​ബ്, കെ.​ഗോ​കു​ൽ​ദാ​സ്, മു​ഹ​മ്മ​ദ് റാ​ഫി, സി​ദ്ധി​ഖ്, ഗോ​പി, കെ.​ആ​ർ.​ച​ന്ദ്ര​ൻ, യു.​എം.​നാ​സ​ർ, ഫൈ​സ​ൽ, ഷൗ​ക്ക​ത്ത്, റ​സാ​ക്ക് പ്ര​സം​ഗി​ച്ചു.