പോ​ത്തു​ണ്ടി ഡാം ​ഇ​ട​തു-​വ​ല​തു​ക​ര ക​നാ​ലു​ക​ൾ 22ന് ​തു​റ​ക്കും
Monday, November 18, 2019 11:02 PM IST
നെന്മാറ: പോ​ത്തു​ണ്ടി ഇ​ട​തു-​വ​ല​തു​ക​ര ജ​ല​സേ​ച​ന ക​നാ​ലു​ക​ൾ 22 നു​തു​റ​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം 16നു ​കെ.​ബാ​ബു എം​എ​ൽ എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ഴ കു​റ​ഞ്ഞാ​ൽ
22 നു ​കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വെ​ള്ളം തു​റ​ന്നു​വി​ടാ​നാ​ണ് ധാ​ര​ണ​യാ​യ​ത്. വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പോ​ത്തു​ണ്ടി മേ​ഖ​ല​യി​ൽ ഇ​ട​യ്ക്കി​ടെ മ​ഴ ല​ഭി​ച്ച​തോ​ടെ ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് നി​ല​ച്ചി​ട്ടി​ല്ല. ജ​ല​നി​ര​പ്പ് 54ൽ ​ത​ന്നെ നി​ല​നി​ർ​ത്താ​ൻ സ്പി​ൽ​വേ​യി​ലെ ര​ണ്ടു​ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യ അ​ട​യ്ക്കു​ക​യും ഒ​രു ഷ​ട്ട​ർ മാ​ത്രം ഒ​രു സെ​ന്‍റി​മീ​റ്റ​ർ തു​റ​ന്നി​രി​ക്കു​ക​യു​മാ​ണ്. മ​ഴ കൂ​ടി​യാ​ൽ ഷ​ട്ട​റു​ക​ൾ ആ​നു​പാ​തി​ക​മാ​യി ഉ​യ​ർ​ത്തും. ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ശേ​ഷി 55 അ​ടി​യാ​ണ്. ക​നാ​ലു​ക​ളി​ലെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ത​കൃ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പ​രി​ശീ​ല​നം
പാലക്കാട്: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ല​ത്തൂ​രി​ലെ ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 25 മു​ത​ൽ 30 വ​രെ ശാ​സ്ത്രീ​യ പ​ശു​പ​രി​പാ​ല​ന​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ആ​ധാ​ർ കാ​ർ​ഡ്/ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ന​വം​ബ​ർ 25 ന് ​രാ​വി​ലെ 10 ന് ​ആ​ല​ത്തൂ​ർ ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു.
ഭ​ക്ഷ​ണം, യാ​ത്രാ​ബ​ത്ത എ​ന്നി​വ ല​ഭി​ക്കും. ഫോ​ണ്‍ 04922 226040.