പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, November 18, 2019 11:02 PM IST
ക​ഞ്ചി​ക്കോ​ട്: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. ഡോ.​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പോ​ലീ​ത്താ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്ന​ത്. ഫാ. ​പി.​എ​സ്.​തോ​മ​സ്, ഫാ.​ബി​നു ജോ​ർ​ജ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.
വി​കാ​രി ഫാ.​ചെ​റി​യാ​ൻ ച​ക്കാ​ല​ക്ക​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ട്ര​സ്റ്റി കെ.​പി.​ജോ​സ​ഫ്, സെ​ക്ര​ട്ട​റി കെ.​എം.​റെ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. പ​ള്ളി​യി​ൽ​നി​ന്നും കു​രി​ശ​ടി​വ​രെ പ്ര​ദ​ക്ഷി​ണം ന​ട​ത്തി. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി 30 വ​ർ​ഷം ദാ​ന്പ​ത്യം പൂ​ർ​ത്തീ​ക​രി​ച്ച​വ​രെ ആ​ദ​രി​ക്ക​ൽ, എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം, മു​തി​ർ​ന്ന​വ​രെ ആ​ദ​രി​ക്ക​ൽ, എം​ഫി​ൽ ക​ര​സ്ഥ​മാ​ക്കി​യ സു​മി സി​ബി, ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​ർ​ക്കു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​ട​ത്തി. ജോ​ബി​ഷ് നൈ​നാ​ൻ, ഷി​ൽ​ബി ജോ​ണ്‍, കെ.​പി.​ജോ​സ​ഫ്, സ​ണ്ണി വ​ർ​ഗീ​സ്, എ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​മു​ണ്ടാ​യി.