അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റം: സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണമെന്ന് ആവശ്യം
Monday, November 18, 2019 11:01 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ കൂ​ട്ട​സ്ഥ​ലം മാ​റ്റ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ൾ​പ്പെ​ടെ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ അ​ട്ട​പ്പാ​ടി​യി​ൽ നി​ര​വ​ധി അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തി​നി​ടെ ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ മൂ​ന്നാ​മ​ത്തെ അ​ധ്യാ​പ​ക സ്ഥ​ലം​മാ​റ്റ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.
നി​ല​വി​ൽ പ​തി​ന​ഞ്ചോ​ളം ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രാ​ണ് ഇ​വി​ടെ ക്ലാ​സെ​ടു​ക്കു​ന്ന​ത്. മ​തി​യാ​യ അ​ധ്യാ​പ​ക​ർ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​മ​ണ് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രെ സ്ഥ​ലം മാ​റ്റി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പി​ന്നോ​ക്ക മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ലെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തെ പി​ന്നോ​ട്ട​ടി​പ്പി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് അ​ട്ട​പ്പാ​ടി​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും ഷി​ബു സി​റി​യ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.