പാ​ഠ​പു​സ്ത​കം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ മ​ടി​ച്ച് പ്ര​ധാ​ന​ അധ്യാ​പ​ക​ർ
Monday, November 18, 2019 11:01 PM IST
നെന്മാറ: 2020-21 വ​ർ​ഷ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഓ​ർ​ഡ​ർ (ഇ​ൻ​ഡ​ന്‍റ്)​ ചെ​യ്യു​ന്ന​തി​ന് ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ അ​ങ്ക​ലാ​പ്പി​ൽ. അ​ടു​ത്ത​വ​ർ​ഷ​ത്തെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തെ സം​ബ​ന്ധി​ച്ചോ ആ​വ​ശ്യ​മു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ സം​ബ​ന്ധി​ച്ചോ കൃ​ത്യ​മാ​യ ഒ​രു രേ​ഖ സ​മ​ർ​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന​താ​ണ് പ്ര​ശ്നം.
ഓ​ർ​ഡ​ർ ചെ​യ്ത പു​സ്ത​കം വി​റ്റ​ഴി​ച്ചി​ല്ലെ​ങ്കി​ൽ സ്കൂ​ൾ സ​ഹ​ക​ര​ണ​സം​ഘം സെ​ക്ര​ട്ട​റി​യു​ടേ​യോ പ്ര​ധാ​നാ​ധ്യ​പ​ക​ന്‍റെ​യോ ബാ​ധ്യ​ത​യാ​യി മാ​റും. പു​സ്ത​ക​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കാ​ത്ത സം​വി​ധാ​ന​മാ​യ​തി​നാ​ൽ വി​റ്റാ​ലും ഇ​ല്ലെ​ങ്കി​ലും പ​ണ​മ​ട​യ്ക്ക​ണം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ വി​റ്റ​ഴി​ക്കാ​ത്ത പു​സ്ത​ക​ങ്ങ​ൾ പ​ല സം​ഘ​ങ്ങ​ളി​ലും കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്.
സ​ർ​ക്കാ​രി​ൽ പ​ണ​മ​ട​യ്ക്കാ​ത്ത സ്കൂ​ളു​ക​ൾ​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷം ല​ക്ഷ​ങ്ങ​ളു​ടെ കു​ടി​ശി​ക നോ​ട്ടീ​സ് കി​ട്ടി​യി​രു​ന്നു. എ​ട്ടാം​ത​രം വ​രെ സൗ​ജ​ന്യ പു​സ്ത​ക​മാ​യ​തി​നാ​ൽ പ്ര​ശ്നം വ​രി​ല്ല. എ​ന്നാ​ൽ ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ലെ പു​സ്ത​ക​മാ​ണ് പ്ര​ശ്നം. മു​ന്ന​റി​യി​പ്പി​ല്ലാ​തെ പു​സ്ത​ക​ങ്ങ​ൾ മാ​റു​ന്പോ​ഴും ഉൗ​ഹി​ച്ചു ന​ല്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്പോ​ഴും മ​റ്റും നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ സ്റ്റോ​റി​ൽ കെ​ട്ടി​ക്കി​ട​ക്കും.ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ ബാ​ക്കി​വ​ന്ന പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സു​ക​ൾ വ​ഴി തി​രി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സം​വി​ധാ​ന​മു​ണ്ടാ​യി​ല്ല. ഓ​ർ​ഡ​ർ ചെ​യ്ത പു​സ്ത​ക​ങ്ങ​ളു​ടെ മു​ഴു​വ​ൻ വി​ല​യും സ്കൂ​ൾ അ​ട​യ്ക്ക​ണ​മെ​ന്നാ​ണു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റ ക​ർ​ശ​ന​നി​ർ​ദേ​ശം.
പ​ല​പ്പോ​ലും മാ​റ്റ​മി​ല്ലാ​ത്ത പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പു​തി​യ​തു വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ക്കാ​നും ക​ഴി​യി​ല്ല. പ്ര​ധാ​ന​ധ്യാ​പ​ക​രു​ടെ കാ​ര​ണ​ത്താ​ല​ല്ലാ​തെ ബാ​ക്കി​വ​രു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ തു​ക അ​ട​യ്ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​വാ​ശി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ല​യി​ലെ ഒ​രു സ്കൂ​ളി​ന് പു​സ്ത​ക​ത്തി​ന്‍റ കു​ടി​ശി​ക ഇ​ന​ത്തി​ൽ 1,66, 990 രൂ​പ അ​ട​യ്ക്കേ​ണ്ടി വ​ന്നു. 2010-11 നു ​മു​ന്പ് സ്കൂ​ൾ തു​റ​ക്കാ​നാ​കു​ന്പോ​ൾ ജി​ല്ലാ പാ​ഠ​പു​സ്ത​ക ഡി​പ്പോ​ക​ളി​ൽ നി​ന്നും സ്കൂ​ളു​ക​ൾ കൃ​ത്യ​മാ​യ ക​ണ​ക്കും പ​ണ​വും ന​ല്കി വാ​ങ്ങു​ക​യാ​ണ് ചെ​യ്തു​വ​ന്ന​ത്.
ഒ​ന്നു​കി​ൽ ഈ ​രീ​തി തു​ട​രു​ക​യോ അ​ല്ലെ​ങ്കി​ൽ ബാ​ക്കി​വ​രു​ന്ന പു​സ്ത​ക​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള സം​വി​ധാ​ന​മോ വേ​ണ​മെ​ന്നാ​ണു സ്കൂ​ളു​ക​ളു​ടെ ആ​വ​ശ്യം.​ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​നം വ​ന്ന​ശേ​ഷം ഓ​ർ​ഡ​ർ ന​ല്കി​യാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണു ചി​ല സ്കൂ​ളു​ക​ൾ.