പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഞാ​റ്റ​ടി ത​യാ​റാ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർ
Monday, November 18, 2019 11:01 PM IST
നെന്മാറ: പ്ര​തി​ക്ഷ​യോ​ടെ ര​ണ്ടാം വി​ള​യി​റ​ക്കാ​ൻ ത​യാ​റെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർ. അ​യി​ലൂ​ർ കൃ​ഷി​ഭ​വ​നു കീ​ഴി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​രാ​ണ് തു​ലാ​വ​ർ​ഷം പ്ര​തീ​ക്ഷി​ച്ച് ര​ണ്ടാം വി​ള​യി​റ​ക്കു​ന്ന​തി​ന് ഞാ​റ്റ​ടി ത​യാ​റാ​ക്കി​യ​ത്.

ഇ​ട​യ്ക്ക് ല​ഭി​ച്ച തു​ലാ​മ​ഴ​യി​ൽ പാ​ട​ങ്ങ​ൾ ചെ​ളി​യി​ൽ പൂ​ട്ടി​മ​റി​ച്ച് ന​ടീ​ൽ ന​ട​ത്താ​ൻ പ​രു​വ​ത്തി​ലാ​ക്കി​യി​രു​ന്നു. ന​ടു​ന്ന​തി​നാ​യി മൂ​പ്പു​കു​റ​ഞ്ഞ ഉ​മ വി​ത്ത് ഉ​പ​യോ​ഗി​ച്ച് ഞാ​റ്റ​ടി​യും ത​യാ​റാ​ക്കി. പ​ക്ഷേ ദി​വ​സ​ങ്ങ​ളാ​യി പി​ന്നി​ട്ട മ​ഴ മാ​റു​ക​യും പോ​ത്തു​ണ്ടി വെ​ള്ളം എ​ത്താ​തി​രി​ക്കു​ക​യും ചെ​യ്തോ​ടെ ഞാ​റ്റ​ടി​യെ ര​ക്ഷി​ച്ചെ​ടു​ക്കാ​ൻ മ​റ്റു​വ​ഴി​ക​ൾ തേ​ടി അ​ല​യു​ക​യാ​ണ് ക​ർ​ഷ​ക​ർ.

സ്വ​ന്ത​മാ​യി ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള ക​ർ​ഷ​ക​ർ വെ​ള്ളം പ​ന്പ് ചെ​യ്ത് ന​ന​ച്ചാ​ണ് ഇ​പ്പോ​ൾ ഞാ​റ്റ​ടി​യെ ര​ക്ഷി​ക്കു​ന്ന​ത്. മി​ക്ക ക​ർ​ഷ​ക​രു​ടെ​യും 15 മു​ത​ൽ 20 ദി​വ​സം വ​രെ പ്രാ​യ​മാ​യ ഞാ​റ്റ​ടി​യാ​ണ് ഇ​പ്പോ​ൾ വെ​ള്ള​മി​ല്ലാ​തെ ഉ​ണ​ക്ക​ത്തി​ന്‍റെ വ​ക്കി​ലേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത​യാ​ഴ്ച്ച​യെ​ങ്കി​ലും പോ​ത്തു​ണ്ടി വെ​ള്ള​മോ മ​ഴ​യോ എ​ത്തി​യി​ല്ലെ​ങ്കി​ൽ ചി​ല​രു​ടെ ഞാ​റ്റ​ടി ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ക​യ്പ​ഞ്ചേ​രി, തോ​ണി​പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ൽ 18 ഏ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി​യ്ക്കു​വേ​ണ്ടി ഞാ​റ്റ​ടി ത​യാ​റാ​ക്കി കാ​ത്തി​രി​യ്ക്കു​ക​യാ​ണ് മു​ര​ളീ​ധ​ര​ൻ.