സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ
Sunday, November 17, 2019 11:11 PM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ത​ഹ​സി​ൽ​ദാ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഓ​ഫീ​സ് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​മ്മി​റ്റി​ക​ളും മി​നി സി​വി​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ ഫ്ലോ​ർ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഓ​ഫീ​സു​ക​ളി​ൽ ബ​യോ ബി​ന്നും സ്ഥാ​പി​ക്കും.​യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ത​ഹ​സി​ൽ​ദാ​ർ കെ.​ജെ റോ​യ് അ​ധ്യ​ക്ഷ​നാ​യി. ഒ​റ്റ​പ്പാ​ലം ജൂ​നി​യ​ർ ലേ​ബ​ർ ഓ​ഫീ​സ​ർ നാ​രാ​യ​ണ​ൻ​കു​ട്ടി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ബി​ഡി​ഒ ചി​ത്ര, ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ വൈ ​ക​ല്യാ​ണ കൃ​ഷ്ണ​ൻ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ര​ജ​നി ബാ​ബു, ആ​രോ​ഗ്യ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​വി കൃ​ഷ്ണ​ൻ, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ശ്രീ​നി​വാ​സ​ൻ, സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​
വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ നാ​സ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ജി​ത് പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.