അ​നു​മോ​ദി​ച്ചു
Sunday, November 17, 2019 11:11 PM IST
ത​ച്ച​ന്പാ​റ: പാ​ല​ക്കാ​ട് റ​വ​ന്യൂ ജി​ല്ലാ അ​റു​പ​താ​മ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ ഗ​താ​ഗ​ത ക​മ്മി​റ്റി​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു. അ​നു​മോ​ദ​ന ച​ട​ങ്ങ് ബ​ഹു​മാ​ന്യ​നാ​യ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ഗ​താ​ഗ​ത ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സി. ​ഹ​നീ​ഫ മാ​സ്റ്റ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.
യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും ഇ​ത്ത​രം കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും സ​മൂ​ഹ​ത്തി​നും മു​ത​ൽ​ക്കൂ​ട്ട് ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​നു​മോ​ദ​ന യോ​ഗ​ത്തി​ന് വി.​പി ജ​യ​രാ​ജ​ൻ മാ​സ്റ്റ​ർ, മു​ഹ​മ്മ​ദ​ലി ബു​സ്താ​നി, അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ, പി. ​ഹം​സ മാ​സ്റ്റ​ർ, ജ​യ​കു​മാ​ർ, കെ.​എം പോ​ൾ മാ​സ്റ്റ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. യോ​ഗ​ത്തി​ന് കെ.​എ. നൗ​ഫ​ൽ മാ​സ്റ്റ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. കേ​ര​ള ഉ​റു​ദു ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ലോ​ത്സ​വ​ത്തി​ലെ ഗ​താ​ഗ​ത ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.