പോ​ളി​സി​ക​ൾ പു​തു​ക്കാ​ൻ അ​വ​സ​രം
Sunday, November 17, 2019 11:09 PM IST
പാലക്കാട്: ദീ​ർ​ഘ​കാ​ല​മാ​യി മു​ട​ങ്ങി​യ പോ​സ്റ്റ​ൽ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ൾ പു​തു​ക്കു​ന്ന​തി​ന് ത​പാ​ൽ വ​കു​പ്പ് അ​വ​സ​രം ഒ​രു​ക്കു​ന്നു. ഇ​ത​നു​സ​രി​ച്ചു ഒ​റ്റ ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ്ര​കാ​രം അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​കം അ​ട​വ് തെ​റ്റി​യ പി.​എ​ൽ.​ഐ/ ആ​ർ.​പി.​എ​ൽ.​ഐ പോ​ളി​സി​ക​ൾ ഡി​സം​ബ​ർ 31 വ​രെ പു​തു​ക്കാം. പൂ​ർ​ണ്ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച് മു​ട​ക്കം വ​ന്ന പോ​ളി​സി​ക​ൾ​ക്ക് തു​ട​ർ​ന്നും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ നേ​ടാ​വു​ന്ന​താ​ണ്. താ​ത്പ​ര്യ​മു​ള​ള​വ​ർ ത​പാ​ൽ ഓ​ഫീ​സി​ൽ രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ൽ​ക​ണ​ം. നി​ശ്ചി​ത തീ​യ​തി​ക്ക് ശേ​ഷം അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​കം മു​ട​ങ്ങി​യ പോ​ളി​സി​ക​ൾ പു​തു​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല.