സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സ്കൂ​ളി​ൽ ര​ക്ഷാ​ക​ർ​തൃ​ദി​നം ആ​ഘോ​ഷി​ച്ചു
Sunday, November 17, 2019 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: ഐ​സി​എ​സ്ഇ സി​ല​ബ​സു​ള്ള വ​ട​ക്ക​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സ്കൂ​ളി​ലെ ര​ക്ഷാ​ക​ർ​തൃ​ദി​നം വ​ർ​ണ്ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. പു​തി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ര​മ്യ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് ക​ഴി​യ​ണം. തെ​റ്റു​ക​ളി​ലേ​ക്ക് വ​ഴി​മാ​റി പോ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ന്ന് ഏ​റേ​യാ​ണ്. അ​തി​നെ​യെ​ല്ലാം മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​ന്ന​വ​രാ​ണ് വി​ജ​യ​ത്തി​ലെ​ത്തു​ക​യെ​ന്ന് ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി ടി​ഒ​ആ​ർ വൈ​ദീ​ക സ​ഭ പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ കു​ള​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ ബി. ​സ​ന്തോ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍, മെം​ബ​ർ പാ​ള​യം പ്ര​ദീ​പ്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി ഏ​റ​ത്ത്, ഫൊ​റോ​ന വി​കാ​രിമാരാ​യ ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫാ.​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​സ​ഫ് മ​റ്റ​പ്പ​ള്ളി​ൽ, ഫാ.​ബേ​ബി പാ​റേ​ക്കാ​ട്ടി​ൽ, ഫാ.​ബി​ജി​ൻ സ്രാ​ന്പി​ക്ക​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​എ.​സൗ​മ്യ, ഹെ​ഡ്ബോ​യ് റൈ​യ്സ് എ ​റ​ഷീ​ദ്, ഹെ​ഡ്ഗേ​ൾ നേ​ഹ റോ​സ് വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റി.