വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ത​ട​വും പി​ഴ​യും
Saturday, November 16, 2019 12:53 AM IST
കു​ഴ​ൽ​മ​ന്ദം: കോ​ട്ടാ​യി സ്വ​ദേ​ശി സു​ബ്ര​മ​ണ്യ​ന്‍റെ ഭാ​ര്യ കു​മാ​രി​യെ പ​രി​ക്കേ​ല്പി​ച്ച പ്ര​തി​ക്ക് ഒ​രു​വ​ർ​ഷം ത​ട​വും 5000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കോ​ട്ടാ​യി കു​ന്പാ​ര​പാ​ള​യം സ്വ​ദേ​ശി മ​ധു​വി​നാ​ണ് പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ര​മ ശി​ക്ഷ വി​ധി​ച്ച​ത്. ഇ​തി​ന് പു​റ​മെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10000 രൂ​പ പ​രി​ക്കേ​റ്റ കു​മാ​രി​ക്കും 5000 രൂ​പ ര​ണ്ടാം സാ​ക്ഷി​യു​മാ​യ മ​ക​ൾ​ക്ക് ന​ൽ​കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. 2018 സെ​പ്റ്റം​ബ​ർ 20 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സീ​നി​യ​ർ ഗ്രേ​ഡ് കെ. ​ഷീ​ബ ഹാ​ജ​രാ​യി.