ക്ലീ​ൻ ഇ​ന്ത്യ 2020 കോ​ണ്‍​ക്ലേ​വ് ഇ​ന്നും നാ​ളെ​യും
Saturday, November 16, 2019 12:53 AM IST
കോ​യ​ന്പ​ത്തൂ​ർ: ഗാ​ർ​ഹ​ള​ക മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്നും ജൈ​വ​വ​ളം ത​യാ​റാ​ക്കു​ന്ന​ത്, മ​ഴ​വെ​ള്ള​സം​ഭ​ര​ണി നി​ർ​മാ​ണം, പ്ലാ​സ്റ്റി​ക്കി​നു ബ​ദ​ൽ സം​വീ​ധാ​നം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ക്ലീ​ൻ ഇ​ന്ത്യ 2020 കോ​ണ്‍​ക്ലേ​വ് ഇ​ന്നും നാ​ളെ​യും കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​ക്കും.
കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വി​നാ​ശി റോ​ഡ് സു​ഗു​ണ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന കോ​ണ്‍​ക്ലേ​വി​ൽ സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന​മ​ന്ത്രി എ​സ്.​പി.​വേ​ലു​മ​ണി, ജി​ല്ലാ ക​ള​ക്ട​ർ രാ​ജാ​മ​ണി, കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ശ്രാ​വ​ണ്‍ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ഴു​പ​തി​ല​ധി​കം സ്റ്റാ​ളു​ക​ൾ വ​ഴി​യാ​യി വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ജൈ​വ​മാ​ലി​ന്യം വ​ള​മാ​ക്കി മാ​റ്റു​ന്ന​തെ​ങ്ങ​നെ എ​ന്ന​തി​നെ​പ്പ​റ​റി വി​ശ​ദീ​ക​രി​ക്കു​ന്നു. മ​ഴ​വെ​ള്ള​സം​ഭ​ര​ണ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ലാ​സ്റ്റി​ക്കി​നു പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​വ ന​ട​ത്തു​ന്ന​താ​യി​രി​ക്കും.
നൂ​റു​കി​ലോ​യി​ൽ കൂ​ടു​ത​ൽ മാ​ലി​ന്യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഹോ​ട്ട​ൽ, ലോ​ഡ്ജ്, അ​പ്പാ​ർ​ട്ട്മെ​ന്‍റ് തു​ട​ങ്ങി​യ​വ​യി​ൽ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​ത് മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്നും വ​ളം, ബ​യോ​ഗ്യാ​സ്, വൈ​ദ്യു​തി എ​ന്നി​വ​യു​ണ്ടാ​ക്കു​ന്ന​ത് എ​ങ്ങ​നെ എ​ന്ന​തി​നെ​പ്പ​റ്റി​യും വി​വ​ര​ണം ന​ല്കൂ​ന്ന​താ​യി​രി​ക്കും.