രാ​ത്രി വൈ​കി​യും നി​റ​ഞ്ഞ സ​ദ​സ്
Saturday, November 16, 2019 12:51 AM IST
ത​ച്ച​ന്പാ​റ: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​വി​ധ​വേ​ദി​ക​ളി​ൽ രാ​ത്രി വൈ​കി​യും നി​റ​ഞ്ഞ സ​ദ​സ്.
പ്ര​ധാ​ന​വേ​ദി​യാ​യ ദേ​ശ​ബ​ന്ധു സ്കൂ​ളി​ലെ വേ​ദി​യി​ലും ഗ്രൗ​ണ്ടി​ലെ മ​റ്റു നാ​ലു വേ​ദി​ക​ളി​ലും സെ​ൻ​റ് ഡൊ​മ​നി​ക്സ് സ്കൂ​ളി​ലെ വേ​ദി​യി​ലും നി​റ​ഞ്ഞ സ​ദ​സാ​ണ് കാ​ണാ​നാ​യ​ത്.
ര​ണ്ടു​ദി​വ​സ​മാ​യി രാ​ത്രി​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.
പ്ര​ദേ​ശ​വാ​സി​ക​ൾ ക​ലാ​മേ​ള ഏ​റ്റെ​ടു​ത്തു എ​ന്ന​തി​ന് തെ​ളി​വാ​ണി​ത്. മു​ന്പ് രാ​ത്രി വൈ​കി ന​ട​ക്കു​ന്ന ഭ​ര​ത​നാ​ട്യം, നാ​ട​കം, മാ​ർ​ഗം​ക​ളി മ​ത്സ​ര​ങ്ങ​ളി​ലാ​ണ് നി​റ​ഞ്ഞ ജ​ന​സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്ന​ത്.