ശ്രീ​ഭു​വ​ൻ ഇ​വി​ടെ​യും ടോ​പ്സിം​ഗ​ർ
Saturday, November 16, 2019 12:51 AM IST
ത​ച്ച​ന്പാ​റ: റ​വ​ന്യു ജി​ല്ല ക​ലോ​ത്സ​വ വേ​ദി​യി​ലും ടോ​പ് സിം​ഗ​ർ ആ​യി ടോ​പ്സിം​ഗ​ർ ഫെ​യിം ശ്രീ​ഭു​വ​ൻ. യു​പി വി​ഭാ​ഗം സം​സ്കൃ​താ​ലാ​പ​ന​ത്തി​ലാ​ണ് ശ്രീ​ഭൂ​വ​ൻ ഒ​ന്നാ​മ​തെ​ത്തി​യ​ത് ഫ്ള​വേ​ഴ്സി​ന്‍റെ കു​ട്ടി​ക​ളു​ടെ സം​ഗീ​ത പ​രി​പാ​ടി​യാ​യ ടോ​പ് സിം​ഗ​റി​ലെ മ​ത്സ​രാ​ത്ഥി​യാ​ണ് ശ്രീ​ഭു​വ​ൻ.
ഷൂ​ട്ടി​ങ്ങി​ന്‍റെ തി​ര​ക്ക് കാ​ര​ണം കു​റ​ച്ചു​മാ​സ​മാ​യി എ​റ​ണ​കു​ള​ത്താ​ണ് ശ്രീ​ഭു​വ​ൻ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന​ത്. ഏ​ഴാം ക്ലാ​സ് ബി ​എ​സ് എ​സ് ഗു​രു​കു​ല​ത്തി​ന്‍റെ വി​ദ്യാ​ർ​ത്ഥി​യാ​യ ശ്രീ​ഭു​വ​ൻ ക​ലോ​ത്സ​വ​ത്തി​ൽ സ്വ​ന്തം സ്കൂ​ളി​നെ പ്ര​തി​നി​ധി​ക​രി​ക്കാ​ൻ ഓ​ടി​വ​രി​ക​യാ​യി​രി​ന്നു. അ​തി​ൽ ത​ന്നെ ഒ​ന്നാ​മ​ത് എ​ത്തി​യ​തി​ൽ സ​ന്തോ​ഷ​വാ​നാ​ണ് ഈ ​ഭാ​വി ഗാ​യ​ക​ൻ. രാ​മ​ച​ന്ദ്ര​ൻ-​ല​ളി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.