ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ പ്ര​വ​ർ​ത്ത​ന​നി​ര​ത​രാ​യി ആ​രോ​ഗ്യ​വി​ഭാ​ഗം
Saturday, November 16, 2019 12:51 AM IST
ത​ച്ച​ന്പാ​റ: പാ​ല​ക്കാ​ട് ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ വെ​ൽ​ഫെ​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ​രാ​യി ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​നം. അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, ഹോ​മി​യോ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യ​സ​ഹാ​യം, പ്ര​ഥ​മ​ശു​ശ്രൂ​ഷ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​യി​രു​ന്നു. കൂ​ടാ​തെ സൗ​ജ​ന്യ​മാ​യി ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം പ​രി​ശോ​ധ​ന, ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യം, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ​പ്ര​ദ​ർ​ശ​നം, പ്ര​മേ​ഹ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഘു​ലേ​ഖാ വി​ത​ര​ണം, ആ​രോ​ഗ്യ​പ്ര​ശ്നോ​ത്ത​രി മ​ത്സ​രം തു​ട​ങ്ങി​യ​വ​യും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. വി​വി​ധ​വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രാ​യ ഡോ.​ഹ​ണി റോ​സ് തോ​മ​സ്, ഡോ. ​വ​ന​ജ, ഡോ. ​യൂ​സു​ഫ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കു​ന്നു.