വ​ഞ്ചി​പ്പാ​ട്ടി​ൽ ആ​തി​ഥേ​യ ടീം ​ഒ​ന്നാ​മ​തെ​ത്തി
Saturday, November 16, 2019 12:51 AM IST
ത​ച്ച​ന്പാ​റ: ഹൈ​സ്കൂ​ൾ വി​ഭാ​ഗം വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ വി​ദ്യാ​ല​യ​മാ​യ ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഒ​ന്നാം​സ്ഥാ​നം. സ്റ്റേ​ജി​ന മ​ത്സ​ര​ത്തി​ൽ ത​ച്ച​ന്പാ​റ സ്കൂ​ൾ ആ​ദ്യ​മാ​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ദേ​വ​കി​യു​ടെ വ​യ​റ്റി​ൽ പി​റ​ന്ന​പി​ള്ള ന​ന്ദ​ന്‍റെ എ​ന്നു തു​ട​ങ്ങു​ന്ന മ​നോ​ഹ​ര ഗാ​ന​ത്തി​നു ചു​വ​ടു​വ​ച്ചാ​ണ് സ്കൂ​ളി​ലെ ബ​ബി​ത​യും സം​ഘ​വും മു​ന്നി​ലെ​ത്തി​യ​ത്.

സ്കൂ​ളി​ലെ ത​ന്നെ അ​ധ്യാ​പ​ക​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വ​ഞ്ചി​പ്പാ​ട്ട് പ​രി​ശീ​ലി​ച്ച​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ത​ച്ച​ന്പാ​റ സ്കൂ​ളി​നാ​യി​രു​ന്നു ഒ​ന്നാം​സ്ഥാ​നം.