ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ കു​ടും​ബ പെ​രു​മ​യി​ൽ ഭ​വ​പ്രി​യ​യും ഭ​ര​ദ്വാ​ജും
Saturday, November 16, 2019 12:51 AM IST
ത​ച്ച​ന്പാ​റ: ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ കു​ടും​ബ പെ​രു​മ​യി​ൽ വെ​ള്ളി​നേ​ഴി ഗ​വ​ണ്‍​മെ​ൻ​റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഭ​വ​പ്രി​യ​യും ഭ​ര​ദ്വാ​ജും. ഇ​രു​വ​രും യ​ഥാ​ക്ര​മം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്.

സം​ഗീ​ത ക​ലാ​കാ​ര​നും ഡോ​ക്ട​റേ​റ്റ് ജേ​താ​വു​മാ​യ വെ​ള്ളി​നേ​ഴി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക്ക​ളാ​ണ് ഇ​രു​വ​രും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു​പേ​രും ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്ന​ത്. ഭ​വ​പ്രി​യ ഒ​ന്പ​താം​ക്ലാ​സി​ലും ഭ​ര​ദ്വാ​ജ് അ​തേ സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. പ​ത്തി​രി​പ്പാ​ല സ​ദ​നം ഐ​ടി​ഐ​യി​ലെ അ​ധ്യാ​പ​ക​നാ​ണ് അ​ച്്ഛ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ. അ​മ്മ മ​ഞ്ജു കൂ​ക്കം​പാ​ള​യം സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യും. ഭ​ര​ദ്വാ​ജ് ആ​റു​വ​ർ​ഷ​ത്തോ​ള​മാ​യി ശാ​സ്ത്രീ​യ സം​ഗീ​ത മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലും ഒ​ന്നാം​സ്ഥാ​ന​ത്താ​ണ്. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ശി​ക്ഷ​ണ​വും പ​രി​ശീ​ല​ന​വു​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ളെ ശാ​സ്ത്രീ​യ സം​ഗീ​ത മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന​തെ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞു. കാ​ര​ബോ​ജി​രാ​ഗ​ത്തി​ൽ മ​ര​ഗ​ത​വ​ല്ലിം എ​ന്നു​തു​ട​ങ്ങു​ന്ന ദീ​ക്ഷി​ത​ർ കൃ​തി​യാ​ണ് ഭ​ര​ദ്വാ​ജ് പാ​ടി​യ​ത്. ഭ​വ​പ്രി​യ നാ​ട്ട​ക്കു​റി​ഞ്ഞി രാ​ഗ​ത്തി​ൽ മാ​മ​വ​സ​ദ​വ​ര​ദേര​തി ഗാ​ന​വും ആ​ല​പി​ച്ചു.