റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും
Saturday, November 16, 2019 12:51 AM IST
ത​ച്ച​ന്പാ​റ: നാ​ലു​ദി​വ​സം നീ​ണ്ടു​നി​ന്ന കൗ​മാ​ര​ക​ലാ മാ​മാ​ങ്ക​ത്തി​ന് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും. 12 വേ​ദി​ക​ളി​ലാ​യി മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ്റ്റേ​ജി​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി കു​റി​ച്ചു ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യി​റ​ങ്ങു​ന്ന​ത്.

യു.​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ബി​എ​സ്എ​സ് ഗു​രു​കു​ലം മു​ന്നി​ലാ​ണ്. 53, 136, 148 പോ​യി​ന്‍റു​ക​ളാ​ണ് യ​ഥാ​ക്ര​മം സ്കൂ​ൾ നേ​ടി​യ​ത്. ഉ​പ​ജി​ല്ല​ക​ളി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ 77 പോ​യി​ന്‍റോ​ടെ മ​ണ്ണാ​ർ​ക്കാ​ടും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 161 പോ​യി​ന്‍റു​മാ​യി തൃ​ത്താ​ല​യും എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ 177 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ടും സ​ബ്ജി​ല്ല​ക​ൾ മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു. ക​ലാ​മ​ത്സ​ര​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ക്കാ​ൻ ത​ച്ച​ന്പാ​റ​യെ​ന്ന മ​ല​യോ​ര​ഗ്രാ​മ​വും ത​യാ​റാ​യി​രു​ന്നു. ജ​ന​ങ്ങ​ളി​ൽ​നി​ന്നും ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും സം​ഘാ​ട​ക​ർ​ക്കും ല​ഭി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ അ​ഞ്ചി​ന് പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് സം​ഘ​ട​ക​സ​മി​തി പ​റ​യു​ന്ന​ത്.

സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​വി വി​ജ​യ​ദാ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ പി.​കെ.​ശ​ശി, പി.​ഉ​ണ്ണി, ഷം​സു​ദീ​ൻ, കെ.​ബാ​ബു, വി.ടി ബ​ൽ​റാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.