പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ ചെ​ർ​പ്പു​ള​ശേ​രി ജി​വി​എ​ച്ച്എ​സ്എ​സ്
Wednesday, November 13, 2019 12:35 AM IST
പാ​ല​ക്കാ​ട്: കാ​യി​ക ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന ചെ​ർ​പ്പു​ള​ശേ​രി ജി​വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​യി​ക​മേ​ള​യി​ൽ മ​ത്സ​രി​ക്കാ​ൻ ക​ട​ന്പ​ക​ൾ ഏ​റെ. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു പ്രോ​ത്സാ​ഹ​ന​വും ത​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്നി​ല്ലെ​ന്നും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ പി​ന്തി​രി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കാ​റു​ള്ള​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.
കാ​യി​കാ​ധ്യാ​പ​ക​ൻ ന​ന്ദ​ഗോ​പാ​ലാ​ണ് സ്കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യം. വി​വി​ധ കാ​യി​ക​മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ചെ​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​ത് കാ​യി​കാ​ധ്യാ​പ​ക​നാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ വ്യ​ക്ത​മാ​ക്കി.
കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നു​ള്ള സ്കൂ​ൾ ഗ്രൗ​ണ്ട്, ബെ​ഡ്, ജാ​വ​ലി​ൻ, ഹാ​മ​ർ​ത്രോ തു​ട​ങ്ങി​യ​വ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചി​ട്ടും സ്കൂ​ൾ അ​ധി​കൃ​ത​രി​ൽ​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.
ഗ്രൗ​ണ്ട് മോ​ശ​മാ​യ​തി​നാ​ൽ നി​ല​വി​ൽ വെ​ള്ളി​നേ​ഴി സ്കൂ​ളി​ന്‍റെ ഗ്രൗ​ണ്ടി​ലാ​ണ് മി​ക്ക​വ​രു​ടെ​യും പ​രി​ശീ​ല​നം. ദി​വ​സ​വും രാ​വി​ലെ വെ​ള്ളി​നേ​ഴി സ്കൂ​ളി​ൽ​പോ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നാ​ൽ രാ​വി​ലെ​ത്തെ ആ​ദ്യ പി​രീ​യേ​ഡ് ക്ലാ​സു​ക​ൾ ത​ങ്ങ​ൾ​ക്കു ന​ഷ്ട​മാ​കു​ന്ന​താ​യും അ​വ​ർ പ​രാ​തി​പ്പെ​ട്ടു.
ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സ​ഹി​ച്ചാ​ണ് ചെ​ർ​പ്പു​ള​ശേ​രി ജി​വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. കാ​യി​ക​മേ​ള​യു​ടെ ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ സ്കൂ​ളി​ൽ​നി​ന്നും മ​ത്സ​രി​ച്ച അ​ഞ്ജ​ലി സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ് ജം​പി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി. ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ നാ​നൂ​റു​മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ ജി​വി​എ​ച്ച്എ​സ്എ​സ് ചെ​ർ​പ്പു​ള​ശേ​രി​യി​ലെ കെ.​സു​ൽ​ത്താ​ന ര​ണ്ടാം​സ്ഥാ​നം നേ​ടി. സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ മൂ​വാ​യി​രം മീ​റ്റ​റി​ൽ കെ.​മു​ഹ​മ്മ​ദ് ത​മീം മൂ​ന്നാ​മ​തെ​ത്തി.
വെ​ള്ളി​നേ​ഴി സ്കൂ​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ചി​രി​ക്കു​ന്ന കാ​യി​കാ​ധ്യാ​പ​ക​ൻ ന​ന്ദ​ഗോ​പാ​ലി​നു കീ​ഴി​ൽ ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജി​വി​എ​ച്ച്എ​സ്എ​സ് ചെ​ർ​പ്പു​ള​ശേ​രി സ്കൂ​ളി​ൽ പ​രി​ശീ​ലി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ൻ പോ​കു​ന്ന​തോ​ടെ ത​ങ്ങ​ളു​ടെ കാ​യി​ക സ്വ​പ്ന​ങ്ങ​ൾ​ക്കു മ​ങ്ങ​ലേ​ല്ക്കു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.