ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം: സ്കൂ​ൾ കു​ട്ടി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് ക​ത്തെ​ഴു​തി
Wednesday, November 13, 2019 12:34 AM IST
വ​ട​ക്ക​ഞ്ചേ​രി: ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന കു​തി​രാ​നി​ലെ ര​ണ്ട് തു​ര​ങ്ക​പ്പാ​ത ഉ​ൾ​പ്പെ​ടെ വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ യു​പി ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ന്നു.

ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍ നി​ർ​വ്വ​ഹി​ച്ചു. ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി രാ​ജേ​ന്ദ്ര​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫാ. ​വി​ൽ​സ​ണ്‍ വേ​ലി​ക്ക​ക​ത്ത്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്ലി​ൻ മാ​ത്യു, ബാ​ബു മാ​സ്റ്റ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ സ​ഖ​റി​യ, ക​ണ്‍​വീ​ന​ർ ജോ​ർ​ജ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി മു​ത​ൽ മ​ണ്ണു​ത്തി വ​രെ​യു​ള്ള 17 സ്കൂ​ളു​ക​ളി​ലെ യു.​പി.​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 3500 വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പാ​ത നി​ർ​മ്മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തു​ക​ൾ പോ​സ്റ്റ് ചെ​യ്ത​ത്.

റോ​ഡ് ത​ക​ർ​ച്ച​യും അ​പ​ക​ട​ങ്ങ​ളും വാ​ഹ​ന കു​രു​ക്കും മൂ​ലം സ്കൂ​ളു​ക​ളി​ൽ എ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ദി​വ​സ​വും വീ​ട്ടി​ലെ​ത്താ​ൻ വൈ​കു​ന്ന​തു​മൂ​ലം മാ​താ​പി​താ​ക്ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന മാ​ന​സി​ക വി​ഷ​മ​ത​ക​ളും ക​ഷ്ട​പ്പാ​ടു​ക​ളു​മാ​ണ് ക​ത്തി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​ത്. മ​ല​യാ​ളം,ഹി​ന്ദി, ഇം​ഗ്ളീ​ഷ് എ​ന്നീ മൂ​ന്ന് ഭാ​ഷ​ക​ളി​ലാ​ണ് ക​ത്തെ​ഴു​തി​യി​ട്ടു​ള്ള​ത്. ഭ​ര​ണ​ത​ല​ത്തി​ലും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ വ​ഴി​യും വി​ഷ​യ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ ത​ന്നെ യാ​ത്രാ​ദു​രി​തം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്.

വാ​ണി​യ​ന്പാ​റ വാ​യ​ന​ശാ​ല​യാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കു​തി​രാ​നി​ൽ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് ഇ​ന്ന​ലെ പോ​സ്റ്റ് കാ​ർ​ഡു​ക​ൾ അ​യ​ച്ച​ത്.

ക്ഷേ​ത്രം വ​ഴി​യു​ള്ള നി​ല​വി​ലു​ള്ള റോ​ഡ് റീ ​ടാ​റിം​ഗും കു​ഴി അ​ട​ക്ക​ലും ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ മു​ത​ൽ വാ​ഹ​ന കു​രു​ക്കി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കു​ന്നു​ണ്ടെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ തു​ര​ങ്ക​പ്പാ​ത​ക​ളു​ടെ​യും ഇ​രു​ഭാ​ഗ​ത്തെ ആ​റു​വ​രി​പ്പാ​ത​ക​ളു​ടെ​യും നി​ർ​മ്മാ​ണ​വും പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ണു തു​റ​ക്കാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ ത​ന്നെ രം​ഗ​ത്തു വ​രു​ന്ന​ത്.