നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്
Tuesday, November 12, 2019 12:40 AM IST
കൊ​ടു​വാ​യൂ​ർ: കാ​ക്ക​യൂ​രി​ന​ടു​ത്ത ത​ച്ച​ങ്കോ​ട്ടി​ൽ നി​യ​ന്ത്ര​ണം​വി​ട്ട​ലോ​റി എ​തി​രെ വ​ന്ന സ്വ​കാ​ര്യ ബ​സി​ൽ ഇ​ടി​ച്ച് മു​ൻ​ഭാ​ഗ​ത്തി​രു​ന്ന മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രമായി​രു​ന്നു അ​പ​ക​ടം. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം ക​ണ്ണാ​ടി ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു.
പ​ല്ല​ശേ​ന​യി​ൽ ഒ​രു വി​വാ​ഹ​ച​ട​ങ്ങ് പ​ങ്കെ​ടു​ത്ത​ശേ​ഷം പാ​ല​ക്കാ​ട്ടേ​യ്ക്ക് തി​രി​ച്ചു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ കൊ​ടുവാ​യൂ​ർ സാ​മു​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കു ഗു​രു​ത​ര​മ​ല്ലെ​ന്നു പു​തു​ന​ഗ​രം പോ​ലീ​സ് പ​റ​ഞ്ഞു.