ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​രു കാ​ണാ​ൻ ആരുമില്ല..
Tuesday, November 12, 2019 12:40 AM IST
അ​ഗ​ളി: കൃ​ഷി​യും കൃ​ഷി​ഭൂ​മി​യും കി​ട​പ്പാ​ട​വും ന​ഷ്ട​പ്പെ​ട്ട അ​ട്ട​പ്പാ​ടി​യി​ലെ ക​ർ​ഷ​ക​രു​ടെ ദു​രി​തം ഇ​നി​യെ​ങ്കി​ലും കാ​ണേ​ണ്ട​വ​ർ കാ​ണ​ണം. മാ​റി​വ​രു​ന്ന കൊ​ടും​കാ​റ്റും വേ​ന​ലും പേ​മാ​രി​യും വ​ൻ​നാ​ശം വി​ത​ച്ച​ത് കാ​ർ​ഷി​ക​മേ​ഖ​ല​യി​ലാ​ണ്. ക​ർ​ഷ​ക​ർ ഓ​രോ ത​വ​ണ​യും പ്ര​കൃ​തി​ദു​രി​ത​ങ്ങ​ളേ​റ്റു വാ​ങ്ങു​ന്പോ​ൾ ദു​രി​താ​ശ്വ​ാസ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നും മ​രു​ന്നും ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും ന​ല്കി​യും ആ​ശ്വാ​സ​വ​ച​ന​ങ്ങ​ൾ ന​ല്കി സാ​ന്ത്വ​നി​പ്പി​ച്ചും സു​മ​ന​സു​ക​ൾ മ​ട​ങ്ങും.
റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത്, കൃ​ഷി, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സ​ങ്കീ​ർ​ണ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട​ർ, എ​സ് പി ​തു​ട​ങ്ങി ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കും. വി​വി​ധ​നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ദു​രി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് ഓ​ടി​യെ​ത്തും. പു​തി​യ വീ​ട്, റോ​ഡ്, പാ​ലം, കി​ണ​ർ, കൃ​ഷി​സ്ഥ​ലം തു​ട​ങ്ങി മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ രം​ഗ​പ്ര​വേ​ശം. മ​ഴ​മാ​റി ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​ൽ വാ​ഗ്ദാ​ന​ങ്ങ​ളൊ​ക്കെ വെ​റും ജ​ല​രേ​ഖ. ദു​രി​താ​ശ്വ​സ​കേ​ന്ദ്ര​ത്തി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും അ​ഭ​യം തേ​ടി​യ​വ​ർ പ​ടി​യി​റ​ങ്ങും. വി​ടും പ​റ​ന്പും ജീ​വി​ത​മാ​ർ​ഗ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ദു​രി​ത​ങ്ങ​ളാ​ണ് പി​ന്നീ​ടെ​വി​ടെ​യും.​ത​ക​ർ​ന്ന വീ​ടു​ക​ളി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലാ​ൻ വ​ഴി​വെ​ട്ട​ണം.
വീ​ടി​ന് മു​ക​ളി​ലും ഉ​ള്ളി​ലും വീ​ണു​കി​ട​ക്കു​ന്ന മ​ണ്ണും ക​ല്ലും മ​ര​വും എ​ടു​ത്തു​മാ​റ്റ​ണം. ത​ക​ർ​ന്ന​ടി​ഞ്ഞ കൃ​ഷി​യി​ട​ങ്ങ​ൾ ഒ​ന്നു​മു​ത​ൽ വീ​ണ്ടും പ​ടു​ത്തു​യ​ർ​ത്ത​ണം. ഇ​തി​നി​ടെ ആ​ഹാ​ര​ത്തി​ന് വ​ഴി​ക​ണ്ടെ​ത്ത​ണം, മ​ക്ക​ളു​ടെ പ​ഠ​നം, രോ​ഗം തു​ട​ങ്ങി നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ വേ​റെ. കൂ​ലി​പ്പ​ണി പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി. പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കി​ട​യി​ലും ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​ർ​ക്കി​ട​യി​ലും പെ​ട്ടു വ​ല​യു​ന്ന സാ​ധാ​ര​ണ ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​ത്തി​ൽ​നി​ന്ന് മോ​ച​ന​മി​ല്ല​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. ഇ​തി​നൊ​പ്പ​മാ​ണ് കാ​ട്ടാ​ന​യും കാ​ട്ടു​പ​ന്നി​യും മാ​നും മ്ലാ​വും കു​ര​ങ്ങും വെ​രു​കും പു​ലി​യും അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​ങ്ങ​ൾ. വ​നം, റ​വ​ന്യു​വ​കു​പ്പു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​ട​പ​ടി​ക​ൾ വേ​റെ. ക​ർ​ഷ​ക​സ​മൂ​ഹ​ത്തെ വേ​ട്ട​യാ​ടു​ന്ന പ്ര​ധാ​ന വി​ല്ല​നാ​ണ് കീ​ട​ബാ​ധ. ഏ​താ​ണ്ട് പ​തി​ന​ഞ്ചു വ​ർ​ഷ​ത്തോ​ളമാ​യി കൃ​ഷി​ത്തോ​ട്ട​ങ്ങ​ളി​ൽ വ​ൻ കീ​ട​ബാ​ധ​യാ​ണ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​തി​വ​ർ​ഷ​വും​കൊ​ടും​വേ​ന​ലും കാ​ലവ​ർ​ഷ​ത്തി​ന് സ​മാ​ന​മാ​യ തു​ലാ​വ​ർ​ഷ​വും കോ​ട​മ​ഞ്ഞും ഋ​തു​ഭേ​ദ വ്യ​തി​യാ​ന​ങ്ങ​ളും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും കൃ​ഷി നാ​ശ​ത്തി​ന് ആ​ക്കം​കൂ​ട്ടി.
വ​ർ​ഷ​ത്തി​ൽ നാ​ലും അ​ഞ്ചും​ത​വ​ണ മ​രു​ന്ന​ടി​ച്ചി​ട്ടും ത​ല ശൂ​ന്യ​മാ​യി നി​ല്ക്കു​ന്ന അ​ട​ക്ക​മ​ര​ങ്ങ​ളാ​ണെ​വി​ടെ​യും. പ​ടി​ഞ്ഞാ​റ​ൻ അ​ട്ട​പ്പാ​ടി​യി​ൽ തെ​ങ്ങു​കൃ​ഷി ത​ന്നെ നി​ല​യ്ക്കു​ന്ന കാ​ഴ്ച. പ്ര​ധാ​ന കൃ​ഷി​യി​ലൊ​ന്നാ​യ കു​രു​മു​ള​ക് കൊ​ടി ദ്രു​ത​വാ​ട്ട​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​ണ്. നൂ​റു​കണ​ക്കി​ന് കു​രു​മു​ള​ക് ചെ​ടി​ക​ളാ​ണ് ദി​നം​പ്ര​തി ന​ശി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ ജാ​തി​ക്കാ​യ മു​ഴു​വ​ൻ കൊ​ഴി​ഞ്ഞു​പോ​യി. വി​പ​രീ​ത കാ​ലാ​വ​സ്ഥ​യി​ൽ​പ്പെ​ട്ടു അ​പ്ര​ത്യ​ക്ഷ​മാ​യ ഏ​ല​ത്തോ​ട്ട​ങ്ങ​ൾ നി​ര​വ​ധി. സു​ഗ​ന്ധ​ദ്ര​വ്യവി​ള​ക​ൾ അ​ടി​ക്ക​ടി നാ​ശ​ത്തി​ലേ​ക്ക്. ക​ശു​മാ​വ് കൃ​ഷി പാ​ടെ ത​ക​ർ​ന്നു.
മൂ​ന്നു​വ​ർ​ഷം മു​ന്പ് വി​പ​ണി​യി​ലെ​ത്തി​യ​തി​ന്‍റെ പ​ത്തി​ലൊ​രു ഭാ​ഗം​പോ​ലും ക​ശു​വ​ണ്ടി ക​ഴി​ഞ്ഞ​വ​ർ​ഷം വി​പ​ണി​യി​ലെ​ത്തി​യി​ല്ല​ന്ന് ക​ൽ​ക്ക​ണ്ടി, ഗൂ​ളി​ക്ക​ട​വ്, ജെ​ല്ലി​പ്പാ​റ പ്ര​ദേ​ശ​ത്തെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. കി​ഴ​ങ്ങു​വ​ർ​ങ്ങ​ളും മ​റ്റു ചെ​റു​കൃ​ഷി​ക​ളും കാ​ട്ടു​മൃ​ഗ​ശ​ല്യം നി​മി​ത്തം നാ​മാ​വ​ശേ​ഷ​മാ​യി.
അ​ട്ട​പ്പാ​ടി​യി​ലെ സാ​ന്പ​ത്തി​ക​നി​ല പി​ടി​ച്ചു​നി​ർ​ത്തു​ന്ന ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ് വാ​ഴ​കൃ​ഷി, വ്യ​ക്തി​ക​ൾ ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും കു​ടും​ബ​ശ്രീ പോ​ലെ​യു​ള്ള സം​ഘ​ങ്ങ​ൾ സം​ഘ​ടി​ച്ചു​മാ​ണ് വാ​ഴ​കൃ​ഷി. ഏ​ത്ത​വാ​ഴ​യും ക​ദ​ളി​വാ​ഴ​യും അ​ട​ക്കം കൃ​ഷി​യി​റ​ക്കു​ന്നു​ണ്ട്. ബാ​ങ്ക് വാ​യ്പ​ക​ളെ​ടു​ത്തും സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യും ക​ടം​കൊ​ണ്ടാ​ണ് വാ​ഴ​കൃ​ഷി.
അ​ട്ട​പ്പാ​ടി​യി​ൽ വാ​ഴ​ക്കൃ​ഷി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്ക് ക​ണ​ക്കി​ല്ല. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ത്ത​തി​നാ​ൽ അ​വ​രെ​ക്കു​റി​ച്ച് അ​റി​യു​ന്നി​ല്ല. കാ​റ്റും കാ​ട്ടാ​ന​യും ത​ച്ചു​ത​ക​ർ​ത്ത തോ​ട്ട​ങ്ങ​ളെ​വി​ടെ​യും കാ​ണാം. ഇ​ൻ​ഷ്വ​ർ ചെ​യ്ത വാ​ഴ​ക​ൾ​ക്കും പ​രി​ര​ക്ഷ കി​ട്ടു​ന്നി​ല്ലെന്ന പ​രാ​തി നി​ര​വ​ധി​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ സ​ർ​വ​നാ​ശം മു​ന്നി​ൽ​ക​ണ്ട് പ്ര​തീ​ക്ഷയ​റ്റു ജീ​വി​തം ന​യി​ക്കു​ന്ന ഒ​രു​പ​റ്റം ക​ർ​ഷ​ക​രു​ടെ നാ​ടാ​യി അ​ട്ട​പ്പാ​ടി മാ​റു​ക​യാ​ണ്.
ക​ർ​ഷ​ക​സ​മൂ​ഹം നി​ല​യി​ല്ലാ​ക്ക​യ​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന സ്ഥി​തി​യി​ലും കൃ​ഷി​വ​കു​പ്പ് ഇ​തൊ​ന്നും അ​റി​ഞ്ഞ​മ​ട്ടി​ല്ല. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും മു​ന്നോ​ട്ടു​വ​രു​ന്നി​ല്ല. ഈ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ട്ട​പ്പാ​ടി​ക്കു​വേ​ണ്ടി മാ​ത്രം ഒ​രു പ്ര​ത്യേ​ക കാ​ർ​ഷി​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്കി ക​ർ​ഷ​ക സ​മൂ​ഹ​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.