നിൽപ്പ് സമരം ഇന്ന്
Tuesday, November 12, 2019 12:40 AM IST
പാ​ല​ക്കാ​ട്: കേ​ര​ള എ​ൻ ജി ​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ക​ളക്ട​റേ​റ്റി​ന് മു​ന്നി​ൽ ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ല് വ​രെ നി​ൽ​പ്പ് സ​മ​രം ന​ട​ത്തും.
കു​ടി​ശി​ക ക്ഷാ​മ​ബ​ത്ത ര​ണ്ടു​ഗ​ഡു ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, നി​ല​വി​ലു​ള്ള റീ​ഇം​പേ​ഴ്സ്മെ​ന്‍റ് സം​വി​ധാ​നം നി​ല​നി​ർ​ത്തി സ​ർ​ക്കാ​ർ വി​ഹി​തം ഉ​റ​പ്പു​വ​രു​ത്തി മെ​ഡി​സെ​പ്പ് ന​ട​പ്പാ​ക്കു​ക, ഇ​ട​ക്കാ​ലാ​ശ്വാ​സം ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, എ​ൻ പി ​എ​സ് ജീ​വ​ന​ക്കാ​ർ​ക്ക് തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​ക, ഭ​വ​ന വാ​യ്പാ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക, അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ക, സി​വി​ൽ സ​ർ​വീ​സി​ലെ ഫാ​സി​സ്റ്റ് ചു​വ​പ്പു​വ​ൽ​ക്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, സ്ഥ​ലം മാ​റ്റ ച​ട്ട​ങ്ങ​ൾ സ്റ്റാ​റ്റ്യൂ​ട്ട​റി​യാ​ക്കു​ക, പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തി ഏ​കീ​ക​രി​ക്കു​ക, പി ​എ​സ് സി​യു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പു വ​രു​ത്തു​ക, സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് നി​ൽ​പ്പ് സ​മ​രം ന​ട​ത്തു​ന്ന​ത്.
രാ​വി​ലെ 10.30ന് ​വി കെ ​ശ്രീ​ക​ണ്ഠ​ൻ എം ​പി നി​ൽ​പ്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. യു ​ഡി എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ ​രാ​മ​സ്വാ​മി, കെ ​പി സി ​സി സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ തു​ട​ങ്ങി വി​വി​ധ സ​ർ​വീ​സ് സം​ഘ​ട​നാ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കും. സ​മ​ര​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.