കാ​ൻ​സ​ർ​രോ​ഗ നിർണയ ക്യാന്പ് ഇ​ന്ന്
Tuesday, November 12, 2019 12:40 AM IST
അ​ഗ​ളി: കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു കാ​ൻ​സ​ർ​രോ​ഗ വി​ദ​ഗ്ദ്ധ​ൻ ഡോ. ​പ്ര​വീ​ണ്‍ നേ​തൃ​ത്വം ന​ല്കു​ന്ന കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ് ഉ​ണ്ടാ​കും.
നി​ല​വി​ൽ കാ​ൻ​സ​ർ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള​വ​രും വാ​യ്ക്ക​ക​ത്ത് കാ​ണു​ന്ന തു​ട​ച്ചു​മാ​റ്റാ​ൻ പ​റ്റാ​ത്ത വെ​ളു​ത്ത പാ​ടു​ക​ൾ, മാ​റി​ട​ത്തി​ലു​ണ്ടാ​കു​ന്ന മു​ഴ​ക​ളും ത​ടി​പ്പു​ക​ളും, മ​ല​ത്തി​ലു​ണ്ടാ​കു​ന്ന ര​ക്താം​ശം, മാ​സ​മു​റ സ​മ​യ​ത്ത് അ​മി​ത​മാ​യ ര​ക്ത​സ്രാ​വ​മു​ണ്ടെ​ങ്കി​ലോ മാ​സ​മു​റ സ​മ​യ​ത്ത​ല്ലാ​തെ ഉ​ണ്ടാ​കു​ന്ന ബ്ലീ​ഡിം​ഗ്, ച​ർ​മ​ത്തി​ൽ നി​റ​വ്യ​ത്യാ​സ​മു​ണ്ടാ​വു​ക​യോ മ​റു​കു​ക​ൾ​ക്ക് പെ​ട്ടെ​ന്ന് വ​ലി​പ്പം വ​യ്ക്കു​ന്ന അ​വ​സ്ഥ, ഭ​ക്ഷ​ണം ച​വ​യ്ക്കാ​നും ഇ​റ​ക്കാ​നും ബു​ദ്ധി​മു​ട്ട്, വേ​ദ​ന​യി​ല്ലാ​ത്ത ചെ​റു​വ്ര​ണ​ങ്ങ​ൾ, മ​രു​ന്നു ക​ഴി​ച്ചി​ട്ടും മാ​റാ​ത്ത ചു​മ, ചു​മ​യ്ക്കു​ന്പോ​ൾ ക​ഫ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ര​ക്താം​ശം, മൂ​ത്ര​മൊ​ഴി​ക്കു​ന്പോ​ൾ വേ​ദ​ന​യി​ല്ലാ​തെ​യു​ള്ള ര​ക്ത​സ്രാ​വം ഉ​ള്ള​വ​രും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു. കാ​ൻ​സ​ർ പ​രി​ശോ​ധ​ന​ക​ളും ഓ​പ്പ​റേ​ഷ​നും ല​ഭ്യ​മാ​ണ്. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള​വ​ർ കാ​ർ​ഡ് കൊ​ണ്ടു​വ​രേ​ണ്ട​താ​ണെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​ഭു​ദാ​സ് അ​റി​യി​ച്ചു.