സ്വ​കാ​ര്യ​ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്പ​തു​പേ​ർ​ക്ക് പ​രി​ക്കേറ്റു
Tuesday, November 12, 2019 12:40 AM IST
ചി​റ്റൂ​ർ: കോ​രി​യാ​ർ ച​ള്ള​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ വി​ള​യോ​ടി, കോ​യ​ന്പ​ത്തൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും താ​ലൂ​ക്ക് ജി​ല്ലാ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ൽ കൂ​ടു​ത​ലും ചി​റ്റൂ​ർ ഭാ​ഗ​ത്തു​ള്ള സ്കൂ​ളി​ലേ​ക്കു വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബ​സു​ട​മ ശ​ശി​കു​മാ​ർ (60), ശി​ശി​ര (18) എ​ന്നി​വ​രെ കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രിക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​ശി​കു​മാ​റി​ന്‍റെ ഇ​രു​കാ​ലു​ക​ളി​ലെ​യും എ​ല്ലു​പൊ​ട്ടി​യ നി​ല​യി​ലും ശി​ശി​ര​യ്ക്ക് ത​ല​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ഖി​ല (18), വി​മ​ൽ (22), അ​നി​ഷ (16), ആ​സി​യ (17 ), ഷം​ന (16), അ​നി​ത (43), ബാ​ബു (10), അ​ഞ്ജ​ന (15), ന​മി​ത (17), ര​മ്യ (33), കാ​ഞ്ച​ന (34), ഹൃ​ദു​നി​ധി (14), അ​നി​ല (32), നി​മി​ത (20), സു​ജി​ത് (15), അ​നി​ത (47), അ​ക്ഷ​ര (10), പ്രി​യ (14), മി​ന്നു (17), ദ​ർ​ശ​ന (17), വി​മ​ൽ​രാ​ജ് (30), ശ്രീ​ജി​ത്ത് (30), സു​ദേ​വ​ൻ (51), അ​രു​ന്ധ​തി (29), അ​ഖി​ൽ (18) എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

വി​ള​യോ​ടി ക​രു​ണ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ക​ന്നി​മാ​രി സ്വ​ദേ​ശി​ക​ളാ​യ പ്രീ​തി (19), അ​ഞ്ജു (22), ത​ൻ​സീ​ർ (19), ആ​തി​ര (22), ദേ​വു (40), പ​ങ്ക​ജ​ൻ (43), അ​നി​ത (32), പ്രീ​ത (40), രോ​ഹി​ണി (52), മേ​ധ (17), ദൈ​വാ​നി (57), വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി ശ്രീ​ധ​ര​ൻ (56), വ​ണ്ടി​ത്താ​വ​ളം രേ​ഷ്മി (17), ക​ല്യാ​ണ​പ്പേ​ട്ട മാ​ണി​ക്യ​ൻ (60) എ​ന്നി​വ​രെ​യും പ്ര​വേ​ശി​പ്പി​ച്ചു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​വ​രി​ൽ നി​ഖി​ല, ആ​ഷി​ഖ്, ര​മ്യ, നി​മി​ത എ​ന്നി​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ​ രാ​വി​ലെ 8:30 ന് ​കോ​രി​യാ​ർ​ച​ള്ള ബ​സ് സ്റ്റോ​പ്പിനു ​സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ന്‍റെ വ​ട​ക്കു​ഭാഗ​ത്തു​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​മു​ള്ള മ​ര​ത്തി​ൽ ത​ട്ടി റോ​ഡി​ന് എ​തി​ർ​വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ബ​സി​ന​ക​ത്ത് യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റെ വി​ഷ​മ​ക​ര​മാ​യി​രു​ന്നു. ബ​സി​ൽ എ​മ​ർ​ജ​ൻ​സി ഗേ​റ്റ് ഉ​ണ്ടാ​വാ​തിരു​ന്ന​തും ര​ക്ഷാ​പ്ര​വ​ത്ത​ന​ത്തെ ബാ​ധി​ച്ചു. അ​പ​ക​ടം വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റെ പ്ര​യ​ത്നി​ച്ചാ​ണ് ബ​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ച​ത്.

ക​ല്യാ​ണ​പേ​ട്ട വ​ഴി വ​ണ്ടി​ത്താ​വ​ളം- പാ​ല​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന ശ്രീ​വ​ത്സം സ്വ​കാ​ര്യ​ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഈ ​ബ​സി​ന്‍റെ ഡ്രൈ​വ​ർ ഇ​ന്ന​ലെ ആ​ദ്യ​മാ​യി​ട്ടാ​ണ് ബ​സോ​ടി​ച്ചു വ​ന്ന​ത്. അ​പ​ക​ട​ത്തി​നു​ശേ​ഷം ക​ന്നി​മാ​രി ആ​ലാം​ക​ട​വ് റൂ​ട്ടി​ൽ ത​ട​സ​പ്പെ​ട്ട ഗ​താ​ഗ​തം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ബ​സ് നീ​ക്കം ചെ​യ്ത് മൂ​ന്നുമ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് പു​ന:​സ്ഥാ​പി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രെ അ​ന്വേ​ഷി​ച്ച് കു​ടും​ബാീ​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണ് ആ​ശ​ങ്ക​യോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം പ​തി​ന​ഞ്ചു പേ​ർ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.