നോട്ട് നിരോധനം: വാർഷിക ദിനാചരണം
Monday, November 11, 2019 12:16 AM IST
പാ​ല​ക്കാ​ട്: ബി​ഇ​എ​ഫ്ഐ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നോ​ട്ട് റ​ദ്ദാ​ക്ക​ൽ ദു​ര​ന്ത​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക ദി​നാ​ച​ര​ണം പാ​ല​ക്കാ​ട് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന് ഹെ​ഡ് ഓ​ഫീ​സി​ന് മു​ന്പി​ൽ വെ​ച്ച് ബി​ഇ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജി വ​ർ​ഗ്ഗീ​സ് ഉ​ദ്ഘാട​നം നി​ർ​വ്വ​ഹി​ച്ചു.​ഇ​ന്ത്യ​യി​ൽ നോ​ട്ട് നി​രോ​ധ​നം ന​ട​ന്ന് മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദോ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ​യും ക​റ​ൻ​സി പി​ൻ​വ​ലി​ച്ച​തി​ന്‍റെ​യും ഫ​ല​മാ​യി രാ​ജ്യം മാ​ന്ദ്യ​ത്തി​ലേ​ക്ക് മു​ങ്ങി താ​ഴ്ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.​
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ര​മാ​ദാ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഇ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ശ്രീ​നി​വാ​സ​ൻ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​വി ജ​യ​ദേ​വ് ന​ന്ദി​യും പ​റ​ഞ്ഞു.