വോ​ട്ട​ർ പ​ട്ടി​ക​യി​ലെ തെ​റ്റു​ക​ൾ ഇ.​വി.​പി മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ 18 വ​രെ തി​രു​ത്താം
Monday, November 11, 2019 12:16 AM IST
പാലക്കാട്: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ നി​ല​വി​ലു​ള്ള വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും തി​രു​ത്തു​ന്ന​തി​നും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന ഇ ​വി. പി (​ഇ​ല​ക്ടേ​ഴ്സ് വേ​രി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ) മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. 18 വ​രെ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ തെ​റ്റു​ക​ൾ തി​രു​ത്താം. ഇ.​വി.​പി. മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യു​ള്ള തി​രു​ത്ത​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി 25 ന് ​ക​ര​ട് വോ​ട്ട​ർ​പ്പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു.
താ​ഴെ​പ്പ​റ​യു​ന്ന രീ​തി​യി​ൽ ഇ.​വി.​പി മൊ​ബൈ​ൽ ആ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.
* പ്ലേ​സ്റ്റോ​റി​ൽ നി​ന്നും വോ​ട്ട​ർ ഹെ​ൽ​പ്പ് ലൈ​ൻ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക.
* നി​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വോ​ട്ട​ർ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും പു​തു​താ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും ച​തു​ര​പ്പെ​ട്ടി​യി​ലെ താ​ഴെ​യു​ള്ള ബോ​ക്സി​ൽ ടി​ക് മാ​ർ​ക്ക് കൊ​ടു​ക്കു​ക.
* ഇ.​വി.​പി യി​ൽ (ഇ​ല​ക്ടേ​ഴ്സ് വേ​രി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ) ക്ലി​ക്ക് ചെ​യ്ത നി​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​ർ കൊ​ടു​ക്കു​ക. ശേ​ഷം അ​തി​ലേ​ക്ക് വ​രു​ന്ന ഒ.​ടി.​പി. ന​ന്പ​ർ ന​ന്പ​ർ താ​ഴെ കാ​ണു​ന്ന കോ​ള​ത്തി​ൽ ന​ൽ​കി ലോ​ഗി​ൻ ചെ​യ്യു​ക.
* നി​ങ്ങ​ളു​ടെ​യോ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യോ പേ​രു​ക​ൾ ന​ൽ​കി വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം. പ​രി​ശോ​ധി​ച്ച് പേ​ര് വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക . തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്തു​ന്ന​തി​നാ​യി ഫോം​സ് എ​ന്ന ബോ​ക്സ് ക്ലി​ക്ക് ചെ​യ്ത ആ​വ​ശ്യ​മാ​യ ഫോം​മു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് തെ​റ്റു​ക​ൾ തി​രു​ത്താം.
* തെ​റ്റു​ക​ൾ തി​രു​ത്തു​ക​യോ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​രു​ക​ൾ ചേ​ർ​ക്കു​ന്ന​വ​ർ അ​നു​ബ​ന്ധ​രേ​ഖ​ക​ളും ഫോ​ട്ടോ​യും മൊ​ബൈ​ലി​ലൂ​ടെ അ​പ്ലോ​ഡ് ചെ​യ്യ​ണം.
* അ​തി​നു​ശേ​ഷം നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലു​ൾ​പ്പെ​ടു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ചേ​ർ​ത്തു​വ​ച്ച് ഇ.​വി.​പി.​ആ​പ്പി​ലൂ​ടെ വോ​ട്ട​ർ ഫാ​മി​ലി ട്രീ ​ഉ​ണ്ടാ​ക്കി കു​ടും​ബ​ത്തി​ലെ സ​മ്മ​തി​ദാ​യ​ക​രു​ടെ​യെ​ല്ലാം വി​വ​ര​ങ്ങ​ൾ ഒ​ന്നി​ച്ച് സൂ​ക്ഷി​ക്കാം.
* ഇ. ​വി.​പി. ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൃ​ത്യ​മാ​യി വി​വ​ര​ങ്ങ​ൾ അ​പ്ലോ​ഡ് ചെ​യ്യു​ന്ന വോ​ട്ട​ർ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും.
ക​ർ​ഷ​ക​സ​ഭ​ക​ളു​ടെ ജി​ല്ലാ​ത​ല
ക്രോ​ഡീ​ക​ര​ണം
പാലക്കാട്: കാ​ർ​ഷി​ക രം​ഗ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ൽ ക​ർ​ഷ​ക​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ർ​ഷ​ക​സ​ഭ​ക​ളു​ടെ ജി​ല്ലാ​ത​ല ക്രോ​ഡീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. കു​ന്ന​ന്നൂ​ർ ഫാം ​ആ​ത്മ ട്രെ​യി​നിം​ഗ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ക്രോ​ഡീ​ക​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ 14 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​ർ ബ്ലോ​ക്ക്ത​ല ക്രോ​ഡീ​ക​ര​ണ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഓ​രോ ബ്ലോ​ക്കു​ക​ളി​ലും ക​ർ​ഷ​ക​രി​ൽ നി​ന്നും ഉ​യ​ർ​ന്നു​വ​ന്ന ആ​വ​ശ്യ​ങ്ങ​ളു​ടേ​യും ഓ​രോ മേ​ഖ​ല​യി​ലേ​യും ന്യൂ​ന​ത​ക​ളു​ടേ​യും വി​ശ​ദാം​ശ​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ബി.​ശ്രീ​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ത്മ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ടി.​പു​ഷ്ക്ക​ര​ൻ, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ ഗി​രീ​ഷ്കു​മാ​ർ, വ​സ​ന്ത, സു​ജാ​ത ജോ​ണ്‍, ആ​ത്മ ഡെ​പ്യൂ​ട്ടി പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​ലി​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.