ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്ക്; ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​കാ​ശ സ​ർ​വ്വേ
Monday, November 11, 2019 12:16 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​പ്ര​ദ്ദേ​ശ​ങ്ങ​ൾ ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​കാ​ശ സ​ർ​വ്വേ ന​ട​ത്തി.
ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നു സ​ർ​വ്വേ ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്. അ​തേ സ​മ​യം വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ആ​ധാ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഭൂ​വി​ല നി​ശ്ച​യി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു.
കോ​യ​ന്പ​ത്തൂ​ർ-​കൊ​ച്ചി ഇ​ട നാ​ഴി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ല്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വേ​ഗ​ത്തി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഭൂ​വു​ട​മ​ക​ൾ. ന്യാ​യ​വി​ല ല​ഭി​ച്ചാ​ൽ ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യ്യാ​റെ​ണെ​ന്ന് ഭൂ​വു​ട​മ​ക​ൾ അ​റി​യി​ച്ചു.
ആ​റു​വ​രി ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന മേ​രി​ഗി​രി, പ​ന്ത​ലാം​പാ​ടം, ക​ല്ലി​ങ്ക​ൽ​പ്പാ​ടം, വാ​ളു​വെ​ച്ച പാ​റ എ​ന്നീ ഭാ​ഗ​ത്താ​യി 310 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഇ​പ്പോ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത്.
ഇ​ത്ര​യും ഭൂ​മി​യു​ടെ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത പ​ഠ​ന​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പ​ച്ച​പ്പ് നി​റ​ഞ്ഞ കൃ​ഷി ഭൂ​മി ഏ​റ്റെ​ടു​ത്ത് അ​ത് വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി മാ​റ്റു​ന്പോ​ൾ പ​രി​സ്ഥി​തി​ക്ക് ആ​ഘാ​തം സം​ഭ​വി​ക്കും എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.
എ​ങ്കി​ലും ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ 95 ശ​ത​മാ​ന​വും റ​ബ്ബ​ർ തോ​ട്ട​ങ്ങ​ളാ​ണെ​ന്നാ​ണ് സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത പീ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. 28 കു​ടും​ബ​ങ്ങ​ൾ സ്ഥ​ല​ത്തു​ണ്ട്.
160 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​യും ന​ഷ്ട​പ്പെ​ടു​മെ​ന്നും മ​ര​ങ്ങ​ളും ജ​ല​സ്രോ​ത​സു​ക​ളും ധാ​രാ​ളം ഉ​ള്ള ഭൂ​മി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ്ര​ത്യേ​കം പ​റ​യു​ന്നു​ണ്ട്.
എ​ങ്കി​ലും പ​ദ്ധ​തി​യു​ടെ സാ​മൂ​ഹ്യ പ്ര​ത്യാ​ഘാ​തം ല​ഘു​ത​ര​മാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. റ​ബ്ബ​ർ വി​ല താ​ഴ്ന്ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ ഭൂ​മി വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ൽ വ​ലി​യ മാ​ന​സി​ക പ്ര​യാ​സം ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കി​ല്ല. റ​ബ്ബ​റി​ന് ന​ല്ല വി​ല​യു​ള്ള സാ​ഹ​ച​ര്യ​മാ​യി​രു​ന്നെ​ങ്കി​ൽ സ്ഥി​തി മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു.​
ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വൈ​കി​പ്പി​ച്ച് വി​ഷ​മി​പ്പി​ക്ക​രു​തെ​ന്ന വ​ലി​യ ആ​വ​ശ്യ​മാ​ണ് ക​ർ​ഷ​ക​ർ മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്.​
മൂ​ന്ന് വ​ർ​ഷം മു​ന്പ് തു​ട​ങ്ങി​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഇ​നി​യും​അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​ർ​ന്നാ​ൽ അ​ത് ക​ണ്ട് നി​ൽ​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് ആ​യെ​ന്ന് വ​രി​ല്ല. വി​ള​ക​ൾ നി​റ​ഞ്ഞ് നി​ന്നി​രു​ന്ന ഇ​ത്ര​യും വ​ലി​യ ഭൂ​പ്ര​ദ്ദേ​ശം കാ​ട് ക​യ​റി അ​നാ​ഥാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന കാ​ഴ്ച വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്.
ഭൂ​മി വി​ൽ​ക്കാ​നോ പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ എ​ടു​ക്കാ​നോ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. വി​ള​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​യി​രു​ന്നു കു​ടും​ബ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​യി​രു​ന്ന​ത്.
അ​ത് ഇ​ല്ലാ​താ​യ​തോ​ടെ നി​ത്യ​വൃ​ത്തി​ക്കു പോ​ലും വ​ഴി​യി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്.
ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഇ​നി​യും നീ​ട്ടി​കൊ​ണ്ടു പോ​യാ​ൽ ക​ട​കെ​ണി​യി​ലേ​ക്കും ആ​ത്മ​ഹ​ത്യാ ചി​ന്ത​ക​ളി​ലേ​ക്കും ഭൂ​വു​ട​മ​ക​ൾ വ​ഴി മാ​റു​ന്ന ഗു​രു​ത​ര സ്ഥി​തി​വി​ശേ​ഷ​വു​മു​ണ്ടാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.