വി​ശു​ദ്ധ മ​റി​യം ത്രേ​സ്യയു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, November 11, 2019 12:14 AM IST
വ​ട​ക്ക​ഞ്ചേ​രി: വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബ്ബാ​ന​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കി. ല​ദീ​ഞ്ഞ്്, നൊ​വേ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ളും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ രൂ​പം വ​ഹി​ച്ച് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ എ​ഴു​ന്ന​ള്ളി​പ്പും തി​രു​ശേ​ഷി​പ്പു വ​ണ​ക്ക​വു​മു​ണ്ടാ​യി. നേ​ർ​ച്ച​വി​ത​ര​ണ​വും ന​ട​ന്നു.
തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി ഒ​ന്പ​ത് ദി​വ​സ​ത്തെ നൊ​വേ​ന ന​ട​ന്നി​രു​ന്നു. തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മി​ഥു​ൽ കോ​ന്പാ​റ, ചെ​റു​പു​ഷ്പാ​ശ്ര​മം, ഹോ​ളി​ഫാ​മി​ലി ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​സ്റ്റേ​ഴ്സ്, കൈ​ക്കാ​ര​ൻ·ാ​രാ​യ ബേ​ബി നാ​ഗ​നൂ​ലി​ൽ, വി​ൽ​സ​ൻ കൊ​ള്ള​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.