കി​സാ​ൻ​സ​ഭ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം
Friday, October 18, 2019 12:34 AM IST
വ​ട​ക്ക​ഞ്ചേ​രി: നെ​ല്ലു​സം​ഭ​ര​ണം വൈ​കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം. പ​ല ഭാ​ഗ​ത്തും ഒ​ന്നാം​വി​ള കൊ​യ്ത്തു ക​ഴി​ഞ്ഞ് ആ​ഴ്ച​ക​ളേ​റെ​യാ​യി​ട്ടും നെ​ല്ലു​സം​ഭ​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​വി.​ശ്രീ​ധ​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രു​വാ​ശേ​രി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എം.​കെ.​ക​ണ്ട​മു​ത്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ആ​ർ.​കൃ​ഷ്ണ​ൻ, എം.​യു.​സ്ക​റി​യ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ.​അ​മീ​ർ, വി.​എ.​റ​ഷീ​ദ്, ജാ​ക്സ​ണ്‍ ലൂ​യീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.