മോ​ഷ​ണം നി​ത്യ​സം​ഭ​വ​മാ​യി; പോ​ലീ​സ് നോ​ക്കു​കു​ത്തി
Friday, October 18, 2019 12:33 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ മോ​ഷ​ണം നി​ത്യ​സം​ഭ​വ​മാ​യി. ഇ​തു ത​ട​യേ​ണ്ട പോ​ലീ​സ് നോ​ക്കു​കു​ത്തി​യാ​യി. അ​ല​ന​ല്ലൂ​ർ, കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം പ​തി​വാ​യി​രി​ക്കു​ന്ന​ത്.

മോ​ഷ​ണം​ഭ​യ​ന്ന് വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ട​ത്ത​നാ​ട്ടു​ക​ര പ്ര​ദേ​ശ​വാ​സി​ക​ൾ. അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണ്. എ​ട​ത്ത​നാ​ട്ടു​ക​ര യ​തീം​ഖാ​ന​യി​ലെ താ​ഴ​ത്തെ​പീ​ടി​ക ഉ​മ്മ​റി​ന്‍റെ അ​ട​ച്ചി​ട്ട വീ​ട്ടി​ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. 20,000 രൂ​പ​യും ഒ​രു പ​വ​ൻ സ്വ​ർ​ണ​വു​മാ​ണ് ഇ​വി​ടെ​നി​ന്നും ന​ഷ്ട​മാ​യ​ത്. ആ​ശു​പ​ത്രി​യി​ലാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​മു​ത​ൽ വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​ക​ളി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം വ​ലി​ച്ചു വാ​രി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ ര​ണ്ട് വീ​ട് അ​പ്പു​റ​ത്തെ മ​ണ്ണി​ക്കു​ന്ന​ൻ യാ​ക്കൂ​ബി​ന്‍റെ വീ​ട്ടി​ലും തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സം മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. പ്ര​ദേ​ശ​ത്ത് സ​മാ​ന​രീ​തി​യി​ലു​ള്ള മോ​ഷ​ണം വ​ർ​ധി​ക്കു​ക​യാ​ണ്. കാ​ര്യ​ക്ഷ​മ​മാ​യ പോ​ലീ​സ് ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മോ​ഷ​ണം​ന​ട​ന്ന വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ​യും അ​ടു​ക്ക​ള​യു​ടെ​യും വാ​തി​ലു​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള മൂ​ന്നു​മു​റി​ക​ളി​ലെ​യും അ​ല​മാ​ര​ക​ൾ ത​ക​ർ​ത്തു. ഭാ​ര്യ​യും മ​ക്ക​ളും ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്നു.

ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ലും വാ​തി​ലു​ക​ളും മ​റ്റും ത​ക​ർ​ത്ത​തി​നാ​ൽ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. രാ​ത്രി ത​ന്നെ മേ​ലാറ്റൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഇ​ന്ന​ലെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മാ​ന​രീ​തി​യി​ൽ സ​മീ​പ​ത്തെ ര​ണ്ടു​വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു.

അ​ല​ന​ല്ലൂ​ർ, എ​ട​ത്ത​നാ​ട്ടു​ക​ര മേ​ഖ​ല​ക​ളി​ലെ രാ​ത്രി​കാ​ല​മോ​ഷ​ണം ത​ട​യു​ന്ന​തി​ന് പോ​ലീ​സ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.നാ​ട്ടു​ക​ൽ പോ​ലീ​സ്, മേ​ലാ​റ്റൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ആ​ണ് ഈ ​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. സം​ഭ​വം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നും ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലേ​ക്ക് വ​ള​രെ ദൂ​ര​ക്കൂ​ടു​ത​ലു​ള്ള​ത്. ഇ​തു​മൂ​ലം പോ​ലീ​സു​കാ​ർ​ക്ക് പ​ല​പ്പോ​ഴും ഈ ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ല.

ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് മോ​ഷ​ണ​സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. രി​ത്രി​കാ​ല​ങ്ങ​ളി​ലും പു​ല​ർ​കാ​ല​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി ഇ​ത്ത​രം മോ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ടി​യ​ന്ത​ര​മാ​യി ഈ ​മേ​ഖ​ല​ക​ളി​ൽ പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ്് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം ഇ​നി​യും വ​ലി​യ മോ​ഷ​ണ​പ​ര​ന്പ​ര ഈ ​മേ​ഖ​ല സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​രും. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ അ​റു​പ​ േതോളം മോ​ഷ​ണ​ങ്ങ​ളാ​ണ് എ​ട​ത്ത​നാ​ട്ടു​ക​ര മേ​ഖ​ല മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നി​ട്ടു​ള്ള​ത്.