ആ​റു​പേ​ർ അ​റ​സ്റ്റി​ൽ
Friday, October 18, 2019 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: തി​രു​പ്പൂ​രി​ൽ ആ​യു​ധം​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ഴി​യാ​ത്ര​ക്കാ​രി​ൽ​നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ അ​വി​നാ​ശി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

അ​വി​നാ​ശി​യി​ലെ വ​സ്ത്ര​നി​ർ​മാ​ണ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ മു​സ്ത​ഫ അ​ൻ​സാ​രി (26), എ.​ച​ന്ദ​ൻ കു​മാ​ർ (33), ന​വ​ലാ​ഷ് (20), ആ​ർ.​ച​ന്ദ​ൻ കു​മാ​ർ (22), ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ ശ്രീ ​പ്ര​താ​പ് സു​നി​ൽ (25), നീ​ല​ഗി​രി പ്ര​ദീ​പ് കു​മാ​ർ (32) എ​ന്നി​വ​രാ​ണ് ഡി​എ​സ് പി ​പ​ര​മ​സ്വാ​മി​യു​ടെ നേ​തൃ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

അ​വി​നാ​ശി​യി​ൽ ആ​ൾ​സ​ഞ്ചാ​രം കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ഴി​യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞു​നി​ർ​ത്തി ആ​യു​ധം​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം, മൊ​ബൈ​ൽ ഫോ​ണ്‍, സ്വ​ർ​ണം തു​ട​ങ്ങി​യ​വ മോ​ഷ്ടി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.