സ​പ്ലൈ​കോ നെ​ല്ലു​സം​ഭ​ര​ണം കാ​ത്ത് ക​ർ​ഷ​ക​ർ
Friday, October 18, 2019 12:30 AM IST
നെന്മാ​റ: നെന്മാ​റ, അ​യി​ലൂ​ർ, ക​യ്പ്പ​ഞ്ചേ​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്ത് തു​ട​ങ്ങി​യെ​ങ്കി​ലും സ​പ്ലൈ​കോ നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങാ​ത്ത​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ട​വി​ട്ടു പെ​യ്യു​ന്ന മ​ഴ​യും ക​ർ​ഷ​ക​രെ ഭീ​തി​ലാ​ക്കു​ക​യാ​ണ്.

മ​ഴ പെ​യ്തൊ​ഴി​ഞ്ഞ് വെ​യി​ൽ വ​ന്നാ​ൽ മാ​ത്ര​മേ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു കൊ​യ്തെ​ടു​ക്കാ​നാ​കൂ. മ​ഴ​വെ​ള്ള​ത്തോ​ടെ കൊ​യ്തെ​ടു​ത്ത നെ​ല്ലു​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന​തും ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്. കൊ​യ്തെ​ടു​ത്ത ക​ർ​ഷ​ക​ർ ടാ​ർ​പാ​യ് വാ​ട​ക​യ്ക്കെ​ടു​ത്തും മ​റ്റും മ​ഴ​ന​ന​യാ​തെ നെ​ല്ലി​ന​ടു​ത്ത് കാ​ത്തി​രി​ക്കു​ക​യാ​ണ്.

നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ​ക്കു മാ​ത്ര​മെ ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ക​ള​പ്പു​ര​ക​ൾ ഉ​ള്ള​ത്. ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ കൊ​യ്ത ഉ​ട​നെ സ്വ​കാ​ര്യ​മി​ല്ലു​കാ​ർ​ക്ക് കു​റ​ഞ്ഞ വി​ല​യ്ക്കു കൊ​ടു​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രും പ്ര​ദേ​ശ​ത്ത് സ​ജീ​വം.

മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് കൊ​യ്തെ​ടു​ത്ത ര​ണ്ടാം​വി​ള​യു​ടെ നെ​ല്ലി​ന്‍റെ തു​ക എ​ട്ടു​മാ​സം ക​ഴി​ഞ്ഞും സ​ർ​ക്കാ​ർ ന​ല്കാ​ത്ത​തും ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ മു​റു​മു​റു​പ്പു​ണ്ട്. സ​പ്ലൈ​കോ നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങാ​ത്ത​തും നെ·ാ​റ, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ കാ​ത്തി​രി​പ്പി​നു ശ​മ​ന​മി​ല്ലാ​താ​യി.

നെ​ല്ലു​ണ​ക്കി പ​തി​രു ക​ള​ഞ്ഞ് കാ​റ്റ​ത്തി​ടാ​നും ക​ഴി​യു​ന്നി​ല്ല. ഇ​തി​നു​ള്ള പ​ണി​ക്ക് ന​ല്ലൊ​രു തു​ക ചെ​ല​വാ​കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ മ​റ്റു പ​ണി​ക​ൾ തു​ട​ങ്ങി​യ​തോ​ടെ പ​ണി​ക്കു തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്നെ​ത്തി​യ കൊ​യ്ത്തു യ​ന്ത്ര​മു​പ​യോ​ഗി​ച്ച് കൊ​യ​ത് എ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ ആ​ളു​ക​ളെ​കൊ​ണ്ടും കൊ​യ്തെ​ടു​ക്കു​ന്നു​ണ്ട്. കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക​യി​ൽ ഏ​കീ​ക​ര​ണ​മി​ല്ലെ​ന്ന പ​രാ​തി​യും ക​ർ​ഷ​ക​ർ​ക്കി​ട​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള ക​ർ​ഷ​ക​ർ ഒ​ത്തു​കൂ​ടി കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളു​ടെ പ​ല​ത​രം വാ​ട​ക വാ​ങ്ങു​ന്ന രീ​തി മാ​റ്റി ഏ​കീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ചെ​ളി​യി​ൽ ഇ​റ​ങ്ങു​ന്ന ചെ​യി​ൻ ഘ​ടി​പ്പി​ച്ച കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ത്തി​യി​രി​യ്ക്കു​ന്ന​ത്.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചെ​ളി​യും വെ​ള്ള​വും ട​യ​റു​ള്ള കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക ക്ര​മീ​ക​രി​ക്കു​ന്ന​തി​നു പി​ന്നി​ൽ ഏ​ജ​ന്‍റു​മാ​രു​ടെ ക​ളി​ക​ളാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ചെ​റി​യ​തോ​തി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​മു​ള്ള​തി​നാ​ൽ ചെ​യി​ൻ ഘ​ടി​പ്പി​ച്ച കൊ​യ​ത്തു​യ​ന്ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ നെ​ല്ലു​സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​ന്നേ​വ​രെ സം​ഭ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​ക​ളൊ​ന്നു​മാ​യി​ല്ല.

കൊ​യ്ത നെ​ല്ല് ക​ള​പ്പു​ര​ക​ളി​ൽ ശേ​ഖ​രി​ച്ച് സ്വ​കാ​ര്യ​മി​ല്ലു​കാ​ർ​ക്ക് നെ​ല്ല​ള​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ ത​യാ​റാ​കു​ക​യാ​ണ്. ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലു സൂ​ക്ഷി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഈ ​അ​വ​സ​രം സ്വ​കാ​ര്യ​മി​ല്ലു​കാ​ർ മു​ത​ലെ​ടു​ക്കു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ വി​ള വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തി​നാ​ൽ നെ​ല്ലി​നു ഗു​ണ​നി​ല​വാ​രം കു​റ​വാ​ണെ​ന്നു പ​റ​ഞ്ഞ് വി​ല കു​റ​ച്ചെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​വും സ്വ​കാ​ര്യ​മി​ല്ലു​കാ​ർ ന​ട​ത്തു​ന്നു​ണ്ടെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

ക​ടം​വാ​ങ്ങി​യും ക​ള​പ​റി​ച്ചു മാ​റ്റി​യും വ​ള​പ്ര​യോ​ഗം ന​ട​ത്തി​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ​ക്കും പ​ക​ല​ന്തി​യോ​ളം മ​യി​ലു​ക​ൾ​ക്കും കാ​വ​ലി​രി​ക്കു​ന്ന ക​ർ​ഷ​ക​ന്‍റെ ന​ടു​വൊ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.നെ​ല്ലു​സം​ഭ​ര​ണം വേ​ഗ​ത്തി​ലും സു​ഗ​മ​വു​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്.