ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കും
Friday, October 18, 2019 12:30 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം പൂ​ർ​ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ച് ന​ട​ക്കു​മെ​ന്ന് ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ​യും ക​ലോ​ത്സ​വ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​തി​ന് വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.എ​ല്ലാ വേ​ദി​ക​ളി​ലും തു​ണി കൊ​ണ്ടു​ള്ള ബാ​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കും.

ഓ​രോ ദി​വ​സ​ത്തെ​യും ഭ​ക്ഷ​ണ​മാ​ലി​ന്യം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ക്കും. പ്ലാ​സ്റ്റി​ക് അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് എ​ല്ലാ വേ​ദി​ക​ളി​ലും മു​ള​കൊ​ണ്ടു​ള്ള കു​ട്ട​ക​ൾ വ​യ്ക്കും. ശു​ചി​ത്വ​മി​ഷ​ന്‍റെ​യും ഗ്രീ​ൻ ടൈം​സ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഏ​ജ​ൻ​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കും.