മ​ണ്ണാ​ർ​ക്കാ​ട്-​ആ​ന​ക്ക​ട്ടി റോ​ഡി​ൽ ജെ​സി​ബി വെ​ള്ള​ക്കെ​ട്ട് നീ​ക്കി
Friday, October 18, 2019 12:30 AM IST
അ​ഗ​ളി: മ​ണ്ണാ​ർ​ക്കാ​ട് ആ​ന​ക്ക​ട്ടി റോ​ഡി​ൽ അ​ധി​കാ​ര​പ്പ​ടി​യി​ലെ വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​ൻ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് അ​ധി​കൃ​ത​ർ കെ​ട്ടി​നി​ന്ന വെ​ള്ള​വും ചെ​ളി​യും നീ​ക്കം ചെ​യ്തു. റോ​ഡി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ ദീ​പി​ക ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് താ​ത്കാ​ലി​ക​മാ​യി നീ​ക്കി​യെ​ങ്കി​ലും കു​ഴി​ക​ള​ട​ച്ചു റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ട്ടി​ല്ല. തു​ലാ​മ​ഴ ശ​ക്തി പ്രാ​പി​ക്കു​ന്ന​ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ചെ​റി​യ​തോ​തി​ൽ ത​ട​സ​മാ​കു​ന്നു​ണ്ട്. എ​ത്ര​യും​വേ​ഗം റോ​ഡി​ലെ വെ​ള്ളം ഗ​തി​മാ​റ്റി​വി​ട്ട് ടാ​റിം​ഗ് ജോ​ലി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.