അ​ട്ട​പ്പാ​ടി​യി​ൽ കോ​ട​തി​ക്കാ​യി കാ​ത്തി​രി​പ്പ് നീ​ളു​ന്നു
Friday, October 18, 2019 12:30 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ട്ട​പ്പാ​ടി​ക്ക് അ​നു​വ​ദി​ച്ച കോ​ട​തി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യും കൃ​ത്യ​മാ​യ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ല്ലാ​ത്ത​താ​ണ് ന​ട​പ​ടി വൈ​കി​ക്കു​ന്ന​ത്.

നി​ല​വി​ൽ കോ​ട​തി എ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന കാ​ര്യം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ വ​ലി​പ്പ​മു​ള്ള മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ പ്ര​ധാ​ന മ​ല​യോ​ര മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി കേ​ന്ദ്രീ​ക​രി​ച്ച് കോ​ട​തി വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ട്. എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും അ​ട്ട​പ്പാ​ടി​ക്ക് ല​ഭ്യ​മാ​ണെ​ങ്കി​ലും കോ​ട​തി​യെ​ന്ന അ​വ​ശ്യം മാ​ത്രം നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​ഫ​ല​മാ​യി അ​ട്ട​പ്പാ​ടി​യി​ലെ​ക്ക് കോ​ട​തി അ​നു​വ​ദി​ച്ചു. ഇ​ത് ഇ​പ്പോ​ൾ എ​ങ്ങു​മെ​ത്താ​തെ കി​ട​ക്കു​ന്ന​ത്.

കോ​ട​തി ന​ട​ത്തി​പ്പി​നാ​യി ഐ​ടി​ഡി​പി​യു​ടെ കെ​ട്ടി​ടം പാ​ല​ക്കാ​ട് ജി​ല്ലാ ജ​ഡ്ജി​ക്ക് വി​ട്ടു​ന​ല്ക​ണ​മെ​ന്ന് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യി​രു​ന്നു. ഗ്രാ​മ​വി​ക​സ​ന ക​മ്മീ​ഷ​ൻ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ വീ​ണ്ടും ഐ​ടി​ഡി​പി കെ​ട്ടി​ടം കോ​ട​തി​ക്ക് ന​ല്ക​ണ​മെ​ന്ന ഉ​ത്ത​ര​വാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ തു​ട​ർ​നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ന്നും ത​ന്നെ കി​ട്ടി​യി​ട്ടു​മി​ല്ല. അ​ട്ട​പ്പാ​ടി ഐ​ടി​ഡി​പി അ​ഗ​ളി​യി​ലെ മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റു​ന്ന​തി​നാ​ൽ കെ​ട്ടി​ടം അ​ട്ട​പ്പാ​ടി​ക്ക് അ​നു​വ​ദി​ച്ചകോ​ട​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​ട്ടു​ന​ല്ക​ണ​മെ​ന്ന് ജി​ല്ലാ കോ​ടതി ​അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ശ്ചി​ത​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ൾ​ക്ക് മ​റ്റു സ്ഥ​ലം ക​ണ്ടെ​ത്തി കെ​ട്ടി​ടം പൂ​ർ​ണ​മാ​യും കോ​ട​തി​ക്കാ​യി വി​ട്ടു​ന​ല്കാ​ൻ ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ​ക്കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു.

എ​ന്നാ​ൽ, സ്ഥ​ല​വും കെ​ട്ടി​ട​വും ഗ്രാ​മ​വി​കാ​സ് ക​മ്മീ​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​താ​ണെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കേ​ര​ള പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മ​പ്ര​കാ​രം ബ്ലോ​ക്കി​ന് കൈ​മാ​റി​യി​ട്ടു​ള്ള​താ​ണെ​ന്നും പ​റ​യു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ട്ടു​ന​ല്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കെ​ട്ടി​ടം വി​ട്ടു​ന​ല്കു​ന്ന​ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഗ്രാ​മ​വി​ക​സ​ന ക​മ്മി​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്തു​ന​ല്കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ ക​ള​ക്ട​റേ​റ്റ് സീ​നി​യ​ർ സൂ​പ്ര​ണ്ടി​നെ നി​യോ​ഗി​ച്ചു.

കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ലം ബ്ലോ​ക്കി​ന്‍റെ ആ​സ്തി വി​വ​ര ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഐ​ടി​ഡി​പി​യു​ടെ ഉ​ട​മ​സ്ഥ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രേ​ഖ​ക​ളൊ​ന്നും ല​ഭ്യ​മാ​യി​ല്ലെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​ട്ടി​ടം വി​ട്ടു​ന​ല്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ക​ള​ക്ട​ർ റ​ദ്ദ​ക്കു​ക​യും അ​ന്ന് ചെ​യ്തി​രു​ന്നു.

2005-06 ലാ​ണ് അ​ട്ട​പ്പാ​ടി കോ​ട​തി​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ര​ണ്ടു​വ​ർ​ഷം​മു​ന്പ് അ​ട്ട​പ്പാ​ടി​യി​ൽ കോ​ട​തി തു​ട​ങ്ങു​ന്ന​തി​ന്കേ​ര​ളാ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്കി. മു​ൻ​ഗ​ണ​നാ പ​ട്ടി​കയി​ൽ ഒ​ന്നാ​മ​താ​യാ​ണ് അ​ട്ട​പ്പാ​ടി കോ​ട​തി​യെ പ​രി​ഗ​ണി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അ​ട്ട​പ്പാ​ടി കോ​ട​തി ന​ട​ത്തി​പ്പി​നാ​യി 22 ത​സ്തി​ക​യും പു​തു​താ​യി അ​നു​വ​ദി​ച്ചി​രു​ന്നു. നി​ല​വി​ൽ ഇ​തി​ൽ അ​ട്ട​പ്പാ​ടി സ്ഥി​തി ചെ​യ്യേ​ണ്ട പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കോ​ട​തി സ്ഥി​തി​ചെ​യ്യു​ന്ന​ത് മ​ണ്ണാ​ർ​ക്കാ​ടാ​ണ്.