അട്ടപ്പാടി ബ്ലോക്ക് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, October 18, 2019 12:29 AM IST
അ​ഗ​ളി: ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ അ​ഴി​മ​തി​ക​ൾ​ക്കെ​തി​രെ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി ഭ​രി​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​രം ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സ​മി​തി​യം​ഗം എ​ൻ.​കെ.​ര​ഘു​ത്ത​മ​ൻ ഉ​ദ്ഘാ​നം ചെ​യ്തു. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് അ​ഗ​ളി സ​ബ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന്‍റ പേ​രി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കി​യ​വ​ർ എ​ന്തു​കൊ​ണ്ട് ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി​കാ​ട്ടി കോ​ട​തി അ​റ​സ്റ്റു​വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ല​ന്നു നേ​താ​ക്ക​ൾ ചോ​ദി​ച്ചു.

അ​ടു​ത്ത ഇ​ല​ക്ഷ​നി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചാ​ൽ നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ മു​ഴു​വ​ൻ അ​ഴി​മ​തി​ക​ളും വി​ജി​ല​ൻ​സി​നെ​കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്കി.
കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​സ്.​അ​ല്ല​ൻ, കെ.​രാ​ജ​ൻ, എ.​ആ​ർ.​ശി​വ​രാ​മ​ൻ, ചി​ന്ന​സ്വാ​മി, ബി​നോ​യ് കു​മ്മം​കോ​ട്ടി​ൽ, മേ​ന​കാ​റാ​ണി, ജ​യ​റാം സാ​ബു, സു​നി​ൽ ജി.​പു​ത്തൂ​ർ, സു​രേ​ഷ് പ​ട്ടി​മാ​ളം, പ​ഴ​നി​സ്വാ​മി, ക​ന​ക​രാ​ജ്, അ​മ​റു​ദീ​ൻ, സെ​ന്തി​ൽ, വി​ശ്വ​നാ​ഥ​ൻ, ബൈ​ജു ക​രി​ക്കാ​ട്ടി​ൽ, റ​ഷീ​ദ് ക​ള്ള​മ​ല എ​ന്നി​വ​ർ പരിപാടിയിൽ പ്ര​സം​ഗി​ച്ചു.