ആ​ദി​വാ​സി യു​വാ​വ് പാ​റ​ക്കെ​ട്ടി​ൽനി​ന്നു കാ​ൽ​വ​ഴു​തി​വീ​ണ് മ​രി​ച്ചു
Wednesday, October 16, 2019 10:53 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വ​ന​ത്തി​ൽ നെ​ല്ലി​ക്ക പ​റി​ക്കാ​ൻ​പോ​യ ആ​ദി​വാ​സി യു​വാ​വ് പാ​റ​ക്കെ​ട്ടി​ൽനി​ന്ന് കാ​ൽ​വ​ഴു​തി​ വീ​ണ് മ​രി​ച്ചു. തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ത​ത്തേ​ങ്ങ​ലം വ​ന​ത്തി​ലെ വ​ട്ട​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. തത്തേ​ങ്ങ​ലം ക​രി​മ​ൻ​കു​ന്ന് ത​ങ്ക​യു​ടെ​യും മാ​ത​ന്‍റേയും മ​ക​ൻ സു​രേ​ഷ് (22) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്താ​യ ഉ​ണ്ണി​ക്കു​ട്ട​നൊ​പ്പ​മാ​ണ് സു​രേ​ഷ് നെ​ല്ലി​ക്ക പ​റി​ക്കാ​ൻ പോ​യ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ൻ, ബാ​ബു, സു​മ. മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.