ന​ട​പ​ടി​യെ​ടു​ക്ക​ണം
Wednesday, October 16, 2019 10:48 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ വൈ​ദ്യു​തി​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ മു​ട​പ്പ​ല്ലൂ​ർ സ​ബ് ഓ​ഫീ​സ് എ​ഇ​യ്ക്ക് ക​ത്തു​ന​ല്കി.
തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ വാ​ർ​ഡു​ക​ളി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​ർ എ​ത്തു​ന്പോ​ൾ കെ.​എ​സ്. ഇ​ബി​യു​ടെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പ്ര​വൃ​ത്തി​ക​ൾ മു​ട​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ർ.​സു​രേ​ഷ്, ബെ​ന്നി ജോ​സ​ഫ്, മു​രു​കേ​ശ​ൻ, ആ​ർ.​അ​നി​ത, ര​മ്യ​പ്ര​മോ​ദ് എ​ന്നീ മെം​ബ​ർ​മാ​രാ​ണ് തെ​രു​വു​വി​ള​ക്ക് വി​ഷ​യ​ത്തി​ൽ സ​ബ് എ​ൻ​ജി​നീ​യ​റെ ക​ണ്ട​ത്.

നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി

മ​ണ്ണാ​ർ​ക്കാ​ട്: റി​യ​ൽ ചാ​രി​റ്റി സ്വ​യം സ​ഹാ​യ​സം​ഘം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ​നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി. എ​സ്ഐ അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.