വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം
Wednesday, October 16, 2019 10:48 PM IST
ഷൊ​ർ​ണൂ​ർ: രൂ​ക്ഷ​മാ​യ മാ​ലി​ന്യ​പ്ര​ശ്നം​മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്ന വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ക്കും. പ​ഞ്ചാ​യ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​ണ് എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്. വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് പു​തി​യ എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്. യൂ​ണി​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ജൈ​വ​മാ​ലി​ന്യം പൂ​ർ​ണ​മാ​യും സം​സ്ക​രി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണ് എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
12.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്. പ​തി​നാ​റു മാ​ലി​ന്യ ബി​ന്നു​ക​ളു​ള്ള വ​ലി​യ യൂ​ണി​റ്റാ​ണി​ത്. ലോ​ഡ് ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ദി​നം​പ്ര​തി വാ​ണി​യം​കു​ളം ന​ഗ​ര​ത്തി​ൻ​ന്‍റ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്.
ഇ​തി​ല​ധി​ക​വും പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പാ​ത​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി കൃ​ത്യ​മാ​യ സം​സ്ക​ര​ണ​വും സം​വി​ധാ​ന​വും ഒ​രു​ക്കു​ക​യെ​ന്ന​താ​ണ് യൂ​ണി​റ്റ് കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ച്ച് എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് മു​ഖേ​ന സം​സ്ക​രി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി. എ​ന്നാ​ൽ മാ​ലി​ന്യം എ​ങ്ങ​നെ ശേ​ഖ​രി​ക്ക​ണം, എ​ത്ര​ത്തോ​ളം മാ​ലി​ന്യം ദി​നം​പ്ര​തി ശേ​ഖ​രി​ക്കാ​നും സം​സ്ക​രി​ക്കാം എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണം.
പ​ദ്ധ​തി ഏ​തെ​ല്ലാം രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​യെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് പ​ദ്ധ​തി​രേ​ഖ ഐ​ആ​ർ​ടി​സി ഉ​ട​നേ പ​ഞ്ചാ​യ​ത്തി​ന് സ​മ​ർ​പ്പി​ക്കും.
തു​ട​ർ​ന്ന് എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം വ​ള​രെ വ​ലി​യ രീ​തി​യി​ൽ മാ​ലി​ന്യ​പ്ര​ശ്നം​മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്ന വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് എ​ത്ര​മാ​ത്രം ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന് ക​ണ്ട​റി​യ​ണം.
ഒ​രു എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​കൊ​ണ്ട് വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്നം പ്ര​തി​ദി​നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് മാ​ലി​ന്യ സം​സ്ക​ര​ണ കാ​ര്യ​ത്തി​ൽ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.
ഒ​റ്റ​പ്പാ​ല​ത്ത് സ്ഥാ​പി​ച്ച ര​ണ്ട് ഏ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ൾ വി​ജ​യ​ക​ര​മ​ല്ലാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം. വാ​ണി​യം​കു​ള​ത്ത് ച​ന്ത​ദി​വ​സ​ങ്ങ​ളി​ൽ വ​ള​രെ മാ​ലി​ന്യ​നി​ക്ഷേ​പ​ങ്ങ​ളാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്.
വാ​ണി​യം​കു​ളം ച​ന്ത​യി​ൽ ഒ​രു മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് വേ​ണ​മെ​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.