ബെമൽ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: വി.എസ്
Wednesday, October 16, 2019 10:48 PM IST
മ​ല​ന്പു​ഴ: രാ​ജ്യ​ത്തെ ന​വ​ര്ത​നങ്ങ​ളി​ൽ ഒ​ന്നാ​യ ക​ഞ്ചി​ക്കോ​ട് ബെ​മ​ൽ ഫാ​ക്ട​റി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മ​ല​ന്പു​ഴ എം​എ​ൽ​എ​യു​മാ​യ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ.
ബെ​മ​ലി​ന്‍റെ ഈ ​യൂ​ണി​റ്റ് 2010-ൽ ​തു​ട​ങ്ങി​യ​താ​ണ്. നാ​ളി​തു​വ​രെ തു​ട​ർ​ച്ച​യാ​യി ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം ത​ന്നെ 110 കോ​ടി രൂ​പ ലാ​ഭ​മു​ണ്ടാ​ക്കി. പൊ​തു​മേ​ഖ​ല​യി​ൽ ഇ​ത്ര ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ന് ഒ​രു നീ​തി​ക​ര​ണ​വു​മി​ല്ല.സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ ഇ​വി​ടു​ത്തെ തൊ​ഴി​ലാ​ളി​ക​ൾ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. അ​ഞ്ഞൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വ​കാ​ര്യ​വ​ത്ക​ര​ണ നീ​ക്കം​മൂ​ലം തൊ​ഴി​ൽ ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​വ​ർ.
ക​ന്പ​നി​യു​ടെ ഉ​ത്പാ​ദ​ന​ശേ​ഷി കു​റ​വാ​ണെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ദം തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. പ്ര​തി​രോ​ധ​മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും റെ​യി​ൽ​വെ മെ​ട്രോ കോ​ച്ചു​ക​ളും നി​ർ​മി​ക്കു​ന്ന ഈ ​ക​ന്പ​നി ഇ​പ്പോ​ൾ ആ​ഗോ​ള ടെ​ണ്ട​റി​ലൂ​ടെ മും​ബൈ മെ​ട്രോ റെ​യി​ൽ​വേ​യ്ക്ക് ആ​വ​ശ്യ​മാ​യ കോ​ച്ച് നി​ർ​മാ​ണ​ത്തി​ന് 3500 കോ​ടി രൂ​പ​യു​ടെ ക​രാ​ർ നേ​ടി​യി​രി​ക്കു​ക​യാ​ണ്.
ക​ന്പ​നി​യെ​ക്കു​റി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​വ​മ​തി​ക്ക് ഒ​രു കാ​ര​ണ​വു​മി​ല്ല എ​ന്നു​ള്ള​തി​ന് വേ​റെ എ​ന്തു​തെ​ളി​വു വേ​ണം. 2016-ൽ 26 ​ശ​ത​മാ​നം ഓ​ഹ​രി​ക​ൾ വി​ല്ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നാ​ണ് വി​ല്പ​ന നി​ർ​ത്തി​വ​ച്ച​ത്. ഇ​പ്പോ​ൾ വീ​ണ്ടും ക​ന്പ​നി വി​ല്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.
ബെ​മ​ലി​ന്‍റെ വി​ക​സ​ന​ത്തി​ന് അ​തി​നെ പ​ങ്കാ​ളി​യാ​ക്കി നി​ർ​ദി​ഷ്ട കോ​ച്ച് ഫാ​ക്ട​റി സ്ഥാ​പി​ക്കു​ന്ന നി​ർ​ദേ​ശ​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ള്ളി​യി​രി​ക്കു​ന്ന​ത് ഇ​ത്ത​രു​ണ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്. ഈ​വി​ധം പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ​യാ​കെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് മോ​ദി സ​ർ​ക്കാ​ർ തു​ട​രു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബെ​മ​ലി​നെ വി​റ്റു​തു​ല​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വ​ലി​യ ജ​ന​മു​ന്നേ​റ്റം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്ന് വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.