വാ​ഷിം​ഗ് ഏ​രി​യ നി​ർ​മി​ച്ചു ന​ല്കി
Wednesday, October 16, 2019 10:48 PM IST
എ​ല​പ്പു​ള്ളി: പ​ള്ള​ത്തേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക​മാ​യ വാ​ഷിം​ഗ് ഏ​രി​യ നി​ർ​മിച്ചു​ന​ല്കി. അ​ഞ്ച് ടാ​പ്പു​ക​ൾ അ​ട​ങ്ങി​യ മേ​ൽ​ക്കൂ​ര​യു​ള്ള ഷെ​ഡാ​ണ് പീ​പ്പി​ൾ സ​ർ​വീ​സ് സൊ​സൈ​റ്റി വാ​ട്ട​ർ എ​യ്ഡ് നി​ർ​മി​ച്ച് ന​ല്കി​യ​ത്.
ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ.​ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് മെ​ന്പ​ർ മോ​ഹ​ൻ​കു​മാ​ർ പീ​പ്പി​ൾ സ​ർ​വീ​സ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ഡി ജോ​സ​ഫ്, സി.​ബി​നു​മോ​ൻ, മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ശി​വ​ശ​ങ്ക​ര​ൻ, കെ.​ഗീ​താ​മ​ണി, എ​സ് എം​സി ചെ​യ​ർ​മാ​ൻ സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക റെ​ജി കെ.​മ​ത്താ​യി സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​ലൗ​ലി ന​ന്ദി​യും പ​റ​ഞ്ഞു. വാ​ട്ട​ർ എ​യ്ഡ് വി​ദ്യാ​ല​യ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​ഴ​വെ​ള്ള സം​ഭ​ര​ണി, കു​ടി​വെ​ള്ള​വി​ത​ര​ണ സം​വി​ധാ​നം, കൈ​ക​ഴു​കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ഇ​ടം എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​ധ​വും കേ​ടു​പാ​ട് പ​രി​ശോ​ധ​ന എ​ന്നി​വ​യി​ൽ പ​രി​ശീ​ല​ന ക്ലാ​സും ന​ല്കി.