റി​ട്ട​. അ​ധ്യാ​പ​കൻ കുളത്തിൽ മരിച്ചനിലയിൽ
Tuesday, October 15, 2019 12:31 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി സി​വിഎം ​സ്കൂ​ളി​നു മു​ൻ​ഭാ​ഗ​ത്താ​യു​ള്ള കു​ള​ത്തി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ണ്ടാ​ഴി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് നെ​ല്ലി​ക്ക​ലി​ടം കോ​ന്ത​ത്ത് രാ​മ​ച​ന്ദ്ര​നെ (71)യാ​ണ് വീ​ടി​ന​ടുത്ത കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ള​ക്ക​ര​യി​ൽ സോ​പ്പും ചെ​രു​പ്പും മു​ണ്ടും ക​ണ്ട​തി​നെ തു​ട​ർ​ന്നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് ക​ട​വി​ന​ടു​ത്തു നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ​വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ര​ച്ചി​ൽ.​ പ​തി​വു​പോ​ലെ രാ​വി​ല​ത്തെ ന​ട​ത്തം ക​ഴി​ഞ്ഞ് എ​ട്ട​ര​യോ​ടെ​യാ​ണ് കു​ളി​ക്കാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​ണെ​ന്ന് വീ​ട്ടു​ക്കാ​ർ പ​റ​ഞ്ഞു.​
ഹൃ​ദ്രോ​ഗി​യാ​യ മാ​ഷി​ന് ര​ണ്ട് ദി​വ​സ​മാ​യി ത​ല​ക​റ​ക്ക​വും ഉ​ള്ള​താ​യി സ്ഥ​ല​ത്തെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. കു​ളി​ക്കാ​ൻ കു​ള​ത്തി​ൽ പോ​ക​ണ്ട എ​ന്ന് വീ​ട്ടു​ക്കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും പ​തി​വു​പോ​ലെ കു​ളി​ക്കാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പാ​ല​ക്കാ​ടു​ള്ള മു​ങ്ങ​ൽ വി​ദ​ഗ്ദ്ധ​രും ( സ്കൂ​ബ ടീം) ​എ​ത്തി​യി​രു​ന്നു. മം​ഗ​ലം​ഡാം പോ​ലീ​സ്മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ചി​റ്റി​ല​ഞ്ചേ​രി എം എ​ൻകെ ​എംഎ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. മൃ​ത​ദേഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ഐവ​ർ​മഠത്തി​ൽ. ഭാര്യ: കനകവല്ലി (റിട്ട. അധ്യാപിക, വ​ണ്ടാ​ഴി സിവിഎംഎ​ച്ച്എ​സ്എ​സ്). മ​ക്ക​ൾ: അ​രു​ണ്‍, കി​ര​ണ്‍, മരുമകൾ: സം​ഗീ​ത.