കാ​ലം തെ​റ്റി​യെ​ത്തി​യ പേ​മാ​രി​യി​ൽ കൊ​യ്യാ​റാ​യ നെ​ൽ​ചെ​ടി​ക​ൾ നശി​ച്ചു
Saturday, October 12, 2019 11:56 PM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ കൊ​യ്യാ​റാ​യ നെ​ൽ ചെ​ടി​ക​ൾ ത​ണ്ടു വീ​ണു നി​ല​ന്പ​തി​ച്ച​ത് ക​ർ​ഷ​ക ദു​രി​തം കൂ​ട്ടി. വ​യ​ലു​ക​ളി​ൽ വെ​ള്ളം ക​യ​റി നി​ൽ​ക്കു​ന്ന​തി​നാ​ൽ കൊ​യ്ത്തു​യ​ന്ത്രം വ​യ​ലി​റ​ക്ക​ണ​മെ​ങ്കി​ൽ വെ​ള്ളം പൂ​ർ​ണ്ണ​മാ​യും ഉ​ണ​ങ്ങ​ണം. എ​ന്നാ​ൽ നെ​ൽ​ച്ചെ​ടി പൊ​ട്ടി​വീ​ണ വ​യ​ലു​ക​ളി​ൽ യ​ന്ത്ര​കൊ​യ്ത്ത്് ഗു​ണ​മാ​വി​ല്ലെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ലാതി. ​

പ​ല ക​ർ​ഷ​ക​രും കൊ​യ്ത്തു​യ​ന്ത്ര​ത്തിനു ​സ​മ​യം പ​റ​ഞ്ഞു​റ​പ്പി​ച്ച സ​മ​യ​ത്താണ് ​അ​പ്ര​തീ​ക്ഷി​ത​മാ​യി ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്. ഇ​നി യ​ന്ത്രം ഇ​റ​ക്കി​യാ​ൽ പ​കു​തി പോ​ലും കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യാ​താ​വും. ഏ​ക്ക​റി​ന് 25000 രൂ​പ​യോ​ളം നെ​ൽ​കൃ​ഷി​ക്ക് ചി​ല​വു വ​രു​ന്നു​ണ്ട്.

ഇ​ത്ത​വ​ണ പ്ര​ശ്നം ഉ​ണ്ടാ​വാ​ത്ത​തിനാ​ൽ മ​തി​യാ​യ വി​ള​വ് ല​ഭി​ച്ച​തി​ൽ ക​ർഷ​ക​ർ മി​ക​ച്ച പ്ര​തീ​ക്ഷ​യി​ലു​മാ​യി​രു​ന്നു. നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണ സ്ഥ​ല​ത്ത് തൊ​ഴിലാ​ളി​ക​ളെ കൊ​ണ്ടു വേ​ണം കൊ​യ്ത്തു ന​ട​ത്താ​ൻ. ക​ഴി​ഞ്ഞ മൂ​ന്നു നാ​ലു വ​ർ​ഷ​മാ​യിയ​ന്ത്ര​ക്കൊ​യ്ത്തു ന​ട​ക്കു​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​തി​നു തു​നി​യു​ന്നി​ല്ല. എ​ന്നാ​ൽ ചു​രു​ക്കം തൊ​ഴി​ലാ​ളി​ക​ൾ കൊ​യ്ത്തി​നു വ​രാ​ൻ സ​മ്മ​തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഭീ​മ​മാ​യ കൂ​ലി​യാ ണ് ​പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. താ​ലൂ​ക്കി​ൽഅ​ന്പ​തു ശ​ത​മാ​ന​ത്തോ​ളം കൊ​യ്ത്തു ന​ട​ത്തി​യി​ട്ടു​ണ്ട്. വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും ക​റ്റ ക​ള​ങ്ങ​ളി​ലും ഉ​ണ​ക്ക​ത്തി​ന് വി​രി​ച്ചി​രു​ന്ന നെ​ല്ലി​നും മ​ഴ ദോ​ഷം ചെ​യ്തി​ട്ടു​ണ്ടു്.

അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ മ​ഴ​യി​ൽ കൊ​യ്തെ​ടു​ത്ത നെ​ല്ല് ന​ന​വു​ണ്ടാ​വാ​തി​രി​ക്കാ​ൻ ക​ർ​ഷ​ക​ർ ഏ​റെ ക​ഷ്ട​പ്പെ​ടേ​ണ്ട​താ​യും വ​ന്നു. ന​ന​വു​ത​ട്ടി​യ നെ​ല്ല് ഉ​ണ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മു​ള പൊ​ന്തു​മെ​ന്ന​ത് ക​ർ​ഷ​ക​രു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടു​കയാ​ണ.് ഉ​ച്ച​ക​ഴി​ഞ്ഞാ​ൽ മ​ഴ ഉ​ണ്ടാ​വു​മെന്ന​തി​ൽ നെ​ല്ല് ഉ​ണ​ക്ക​ത്തി​നാ​ടാ​നും ക​ർ​ഷ​ക​ർ ഭ​യ​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ ദു​ർ​ഘ​ടാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സം​ഭ​ര​ണ​വി​ല​യു​ടെ 75 ശ​ത​മാ​നം വി​ല​യ്ക്കാ​ണ് സ്വ​കാ​ര്യ ക​ച്ച​വ​ട​ക്കാ​ർ നെ​ല്ല​ള​ക്കു​ന്ന​ത് ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ , ന​ല്ലേ​പ്പി​ള്ളി പൊ​ൽ​പ്പു​ള്ളി കൊ​ഴി​ഞ്ഞാ​ന്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ന്പ​തു ശ​ത​മാ​നം കൊ​യ്ത്ത് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.